Thursday, June 12, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ധോണി ഉടൻ വിരമിക്കുമോ? ആശ്വാസ വാർത്ത പങ്കുവച്ച് ചെന്നൈ പരിശീലകൻ

by NEWS DESK
April 24, 2024
in SPORTS
0
ധോണി-ഉടൻ-വിരമിക്കുമോ?-ആശ്വാസ-വാർത്ത-പങ്കുവച്ച്-ചെന്നൈ-പരിശീലകൻ
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ തകർപ്പൻ ഫോമിലാണ് ചെന്നൈ സൂപ്പർ കിങ്സ് താരം മഹേന്ദ്ര സിങ് ധോണി. 42കാരനായ മുൻ ചെന്നൈ നായകന്റെ അവസാന സീസണാവും ഇതെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തൽ. ചെന്നൈ ആരാധകരെ ഏറെ അലട്ടുന്ന കാര്യവും ഇതാണ്. ധോണി രാജിവച്ചാൽ പിന്നെ ചെന്നൈയുടെ അവസ്ഥ എന്താകുമെന്ന ആശങ്കയാണ് അവർക്ക്.

എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് ചെന്നൈ സൂപ്പർ കിങ്സ് ബാറ്റിങ് പരിശീലകൻ മൈക്ക് ഹസ്സി. “കരിയറിലെ ഏറ്റവും മനോഹരമായ സ്ഥലത്താണ് ധോണി ഇപ്പോഴുള്ളത്. എത്ര കാലം വേണമെങ്കിലും ധോണി ഇവിടെ തുടരട്ടെ. ടൂർണമെന്റിന് വരുമ്പോഴും പരിശീലിക്കുമ്പോഴും അയാൾ ഏറെ സന്തോഷവാനാണ്. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷർമാരിൽ ഒരാളാണ് ധോണി,” ഹസ്സി പറഞ്ഞു.

Onn alumba paatthavan 💛
Ungoppan whisle-ah kaetavan🔥pic.twitter.com/qHfmbI8HSO

— CricTracker (@Cricketracker) April 23, 2024

“ധോണിക്കായി ഓരോ ബൗളർമാരും വ്യത്യസ്ത പദ്ധതികളാണ് തയ്യാറാക്കുന്നത്. കാരണം അത്രമേൽ മികച്ച ഒരു ബാറ്റർക്ക് എതിരെയാണ് ഒരു ബൗളർക്ക് ഇത്രയധികം തന്ത്രങ്ങൾ വേണ്ടിവരുന്നത്. ഐപിഎൽ പ്ലേ ഓഫിലെത്തുകയാണ് ചെന്നൈക്ക് മുമ്പിൽ ഇപ്പോഴുള്ള പദ്ധതി,” ഹസ്സി പറഞ്ഞു.

ഈ സീസണിൽ ധോണി ഇതുവരെ കളിച്ച കളികളിലൊന്നും പുറത്താകാതെ ബാറ്റ് വീശുന്നുണ്ട്. ധോണിയെ ആർക്കും ഇതുവരെ പുറത്താക്കാനായിട്ടില്ല. 35 പന്തുകൾ നേരിട്ട ധോണി ഇതുവരെ 91 റൺസാണ് അടിച്ചെടുത്തത്. ഡൽഹി ക്യാപിറ്റൽസിനെതിരെ 16 പന്തിൽ നേടിയ 37 റൺസാണ് ഉയർന്ന വ്യക്തിഗത സ്കോർ.

MS Dhoni has yet to be dismissed in IPL 2024! 😲 pic.twitter.com/9rhOfMpsNI

— CricTracker (@Cricketracker) April 23, 2024

ചെന്നൈയെ 10 ഐപിഎൽ ഫൈനലുകളിൽ എത്തിച്ച എം.എസ്. ധോണി അതിൽ പാതിയും ടീമിനെ ജയിപ്പിച്ച നായകനാണ്. കഴിഞ്ഞ വർഷം വരെ ചെന്നൈയുടെ ക്യാപ്ടനായിരുന്നു ധോണി. എന്നാൽ ഒരു ബാറ്ററെന്ന നിലയിൽ ധോണി നേരിട്ടത് വെറും 57 പന്തുകൾ മാത്രമായിരുന്നു. 12 ഇന്നിങ്സുകളിൽ നിന്ന് ധോണി കളിച്ചത് അത്രയും സമയം മാത്രമാണ്.

MS Dhoni 🐐 pic.twitter.com/19iawHVH5N

— Shamim. (@ShamimCricSight) April 23, 2024

അതായത് കഴിഞ്ഞ വർഷം ഒരു മത്സരത്തിൽ ശരാശരി അഞ്ച് പന്ത് വീതമാണ് ധോണി കളിച്ചത്. ഓരോ ആറ് പന്ത് കൂടുമ്പോഴും ആരാധകരെ ആവേശത്തിലാറാടിച്ച് അദ്ദേഹം പന്ത് അതിർത്തി കടത്തി. 2018ലാണ് ഐപിഎല്ലിൽ ധോണിയുടെ ബാറ്റിൽ നിന്ന് അവസാനമായൊരു അർധസെഞ്ചുറി പിറന്നത്.

 

Read More

  • റിങ്കുവിനെ കളിയാക്കി കോഹ്ലി; വൈറൽ വീഡിയോ കാണാം
  • അവസാന ഓവറിൽ 3 സിക്സർ, രണ്ട് വിക്കറ്റ്; ഇതിലും മികച്ച ത്രില്ലർ സ്വപ്നങ്ങളിൽ മാത്രം
  • അമ്പയർമാരോട് കയർത്ത് കോഹ്ലി; സൂപ്പർതാരത്തിന് മുട്ടൻപണി വരുന്നു, വീഡിയോ
  • എട്ടടി ഉയരത്തിൽ പറന്നെത്തി; കാമറൂൺ ഗ്രീനിന്റെ തകർപ്പൻ ക്യാച്ച് വൈറലാകുന്നു
  • ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
  • ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
  • എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
  • ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
  • പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
Previous Post

‘സഞ്ജു ഭായ് എന്നെ നയിച്ച രീതി അതിശയിപ്പിച്ചു’; നന്ദിയറിയിച്ച് യശസ്വി ജയ്സ്വാൾ

Next Post

സൂപ്പര്‍ ജയന്‍റായി സ്റ്റോയ്നിസ്; ചെപ്പോക്കിൽ തലതാഴ്ത്തി ചെന്നൈ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
40
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
40
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
42
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
38
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
25
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
5
Next Post
സൂപ്പര്‍-ജയന്‍റായി-സ്റ്റോയ്നിസ്;-ചെപ്പോക്കിൽ-തലതാഴ്ത്തി-ചെന്നൈ

സൂപ്പര്‍ ജയന്‍റായി സ്റ്റോയ്നിസ്; ചെപ്പോക്കിൽ തലതാഴ്ത്തി ചെന്നൈ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.