ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതുചരിത്രമെഴുതി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓൾറൗണ്ടർ സുനിൽ നരെയ്‌ൻ. കളിയുടെ സമസ്ഥ മേഖലകളിലും തൻ്റേതായ സംഭാവനകൾ നൽകിയാണ് വെസ്റ്റ് ഇൻഡീസ് സൂപ്പർതാരം ടൂർണമെന്റിലെ അത്യപൂർവ്വ നേട്ടത്തിന് ഉടമയായത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ ഒരൊറ്റ ഗെയിമിൽ സെഞ്ചുറി നേടുകയും, ഒരു വിക്കറ്റ് വീഴ്ത്തുകയും, ക്യാച്ച് എടുക്കുകയും ചെയ്യുന്ന ആദ്യ കളിക്കാരനായി സുനിൽ നരെയ്ൻ ചരിത്രമെഴുതി.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിനിടെ കന്നി സെഞ്ചുറി തികച്ച ശേഷം അദ്ദേഹം ഒരു വിക്കറ്റും വീഴ്ത്തി. രാജസ്ഥാൻ റോയൽസ് ബാറ്റ് ചെയ്യവെ ഒമ്പതാം ഓവറിൽ ധ്രുവ് ജുറലിൻ്റെ വിക്കറ്റ് വീഴ്ത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ അമ്പയർ ഔട്ട് നൽകാത്തതിനാൽ ആതിഥേയർക്ക് അവരുടെ എൽ.ബി.ഡബ്ല്യു റിവ്യൂ എടുക്കേണ്ടി വന്നു.
Sunil Narine breaks into the top five of the orange cap race, while Yuzvendra Chahal maintains his position at the summit of the purple cap leaderboard. pic.twitter.com/33AQOJ6N8O
— CricTracker (@Cricketracker) April 16, 2024
പവർപ്ലേയ്‌ക്ക് ഇടയിലും നരെയ്‌ന് ഒരു ക്യാച്ച് എടുക്കാൻ സാധിച്ചത് ടീമിനെ സഹായിച്ചു. സഞ്ജു സാംസൺ മിഡ് ഓണിലേക്ക് ഉയർത്തിയടിച്ച പന്ത് കൈപ്പിടിയിലൊതുക്കിയത് നരെയ്ൻ ആയിരുന്നു. എതിർ നായകനെ പവലിയനിലേക്ക് തിരിച്ചയച്ച നരെയ്‌ന് ടീമിന് ജയപ്രതീക്ഷ സമ്മാനിച്ചിരുന്നു.
Sunil Narine rewrites the IPL history books with a century, wicket, and catch in a single game! 🔥🏏 #IPL2024 #SunilNarine #CricketRecordshttps://t.co/JRfWCJE3yX
— CricTracker (@Cricketracker) April 16, 2024
നരെയ്ൻ തൻ്റെ കന്നി ഐപിഎൽ സെഞ്ചുറിയാണ് നേടിയത്. വെറ്ററൻ ഓൾറൗണ്ടറുടെ ഐപിഎല്ലിലെ മികച്ച ഇന്നിംഗ്‌സായിരുന്നു ഇത്. 195 എന്ന അതിശയിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റിൽ 56 പന്തിൽ നിന്ന് 109 റൺസ് വാരാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഈ ഇന്നിംഗ്‌സിൽ 13 ഫോറും ആറ് സിക്സും ഉൾപ്പെടും.
Despite Sunil Narine & Varun Chakravarthy’s superb spell, claiming each two crucial wickets, it ended in a heartbreaking defeat. 💔 pic.twitter.com/QXrffROIf7
— CricTracker (@Cricketracker) April 16, 2024
ഇന്നിംഗ്‌സിനിടെ നിർണായകമായ കൂട്ടുകെട്ടുകളും താരം പടുത്തുയർത്തി. ഒപ്പം 223 റൺസ് എന്ന കൂറ്റൻ സ്‌കോറിലെത്താനും സുനിൽ കൊൽക്കത്തയെ സഹായിച്ചു.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ