ഐപിഎല്ലിൽ വമ്പന്മാരുടെ പോരാട്ടത്തിൽ കൊൽക്കത്ത ഓപ്പണർ ഫിൾ സാൾട്ടിനെ പുറത്താക്കാൻ ആവേശ് ഖാൻ എടുത്തതൊരു തകർപ്പൻ ക്യാച്ചായിരുന്നു. താൻ എറിഞ്ഞ നാലാം ഓവറിലെ മൂന്നാം പന്തിലാണ് ആവേശമുണർത്തുന്നൊരു ഡൈവിങ് ക്യാച്ച് രാജസ്ഥാൻ പേസർ കൈപ്പിടിയിലൊതുക്കിയത്. വലയങ്കയ്യൻ താരം ഇടത്തേക്ക് ഡൈവ് ചെയ്താണ് ഇടംകൈ കൊണ്ട് പന്ത് ചാടിപ്പിടിച്ചത്. ഒരു നിമിഷം ബോളർക്ക് പോലും ഇത് വിശ്വസിക്കാനായില്ല.
13 പന്തിൽ നിന്ന് 10 റൺസെടുക്കാനേ ഫിൾ സാൾട്ടിന് കഴിഞ്ഞുള്ളൂ. ട്രെന്റ് ബോൾട്ട് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ അനായാസമായൊരു ക്യാച്ചിൽ ഇംഗ്ലീഷ് ഓപ്പണർ പുറത്താകേണ്ടിയിരുന്നതാണ്. ഓഫ് സൈഡിൽ റിയാൻ പരാഗിന്റെ കൈകളിലേക്കാണ് പന്ത് പോയത്. എന്നാൽ ഒരിക്കലും ഭീഷണിയല്ലാതിരുന്നൊരു ക്യാച്ച് രാജസ്ഥാൻ ഫീൽഡർ നിലത്തിടുന്ന കാഴ്ചയാണ് കണ്ടത്.
Will this drop catch cost RR? pic.twitter.com/8W74TyA0tk
— CricTracker (@Cricketracker) April 16, 2024
എന്നാൽ, അധികം വൈകാതെ തന്നെ സാൾട്ടിനെ മടക്കി ആവേശ് ഖാൻ രാജസ്ഥാന് പ്രതീക്ഷ സമ്മാനിച്ചു. കഴിഞ്ഞ മത്സരത്തിൽ ആവേശ് ഖാനും സഞ്ജുവും ചേർന്ന് ഒരു ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായി സഞ്ജു പറഞ്ഞത് “എനിക്ക് എന്റെ പേസർമാരോട് പറയാനുള്ളത് ക്യാച്ചെടുക്കാൻ കൂടുതൽ എളുപ്പം ഗ്ലൌസ് ഉപയോഗിച്ചാണെന്നാണ്,” എന്നായിരുന്നു. ഇതിനെ കളിയാക്കി ആവേശ് ഖാൻ ഗ്ലൌ ഉയർത്തിക്കാണിക്കുന്നതും സഞ്ജു പൊട്ടിച്ചിരിക്കുന്നതും കാണാമായിരുന്നു.
Avesh Khan😂 pic.twitter.com/PZr9UgWSWN
— CricTracker (@Cricketracker) April 16, 2024
ചൊവ്വാഴ്ചത്തെ മത്സരത്തിൽ ജോസ് ബട്ട്ലറെ പകരക്കാരനാക്കിയാണ് സഞ്ജുവിന്റെ ടീം കളിക്കാനിറങ്ങിയത്. ടോസ് നേടിയ സഞ്ജു ആദ്യം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. രവിചന്ദ്രൻ അശ്വിനും ഓപ്പണർ യശസ്വി ജെയ്സ്വാളും ടീമിലേക്ക് മടങ്ങിയെത്തി.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ