ജയ്പൂർ: കഴിഞ്ഞ മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനോട് അവസാന ഓവറിൽ തോറ്റതിന് ചില്ലറ വിമർശനങ്ങളല്ല രാജസ്ഥാന്റെ ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു സാംസൺ നേരിട്ടത്. ഐപിഎല്ലിലെ ആദ്യ നാല് മത്സരങ്ങളും ജയിച്ച് കരുത്ത് തെളിയിച്ച രാജസ്ഥാൻ റോയല്‍സിന് കഴിഞ്ഞ മത്സരത്തിലെ തോൽവി പോയിന്റ് ടേബിളിലെ മുന്നേറ്റത്തിന് തിരിച്ചടിയുമായിരുന്നു.
എന്നാൽ അതിമനോഹരമായ ബാറ്റിങ് പ്രകടനമാണ് കഴിഞ്ഞ മത്സരത്തിലും സഞ്ജു പുറത്തെടുത്തത്. അതെല്ലാം മാറ്റി നിർത്തിയുള്ള നിരവധി വിമർശനങ്ങളാണ് തോൽവിക്ക് പിന്നാലെ മലയാളി താരത്തിന് നേരെ ഉണ്ടായത്.
എന്നാൽ പഞ്ചാബ് കിംഗ്സിനെതിരെ ബൗൾ ചെയ്യാൻ തീരുമാനിച്ച രാജസ്ഥാൻ റോയൽസ് ക്യാപ്റ്റന്റെ ഇന്നത്തെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ടീമിന്റെ ബൗളിങ് നിരയിൽ നിന്നുമുണ്ടായത്. ഇതോടെ വിമര്‍ശകര്‍ക്ക് റോയല്‍സ് നായകന് സഞ്ജു സാംസണ് മറുപടി പറഞ്ഞിരിക്കുകയാണ്.
ഐപിഎല്ലിലെ ആദ്യ നാല് മത്സരങ്ങളും ജയിച്ച് കരുത്ത് തെളിയിച്ച രാജസ്ഥാൻ റോയല്‍സ് കഴിഞ്ഞ കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റിരുന്നു. അവസാന പന്ത് വരെ പൊരുതിയാണ് സഞ്ജു സാംസണും കൂട്ടരും സീസണിലെ ആദ്യ പരാജയമറിഞ്ഞത്. ഐപിഎല്ലിൽ റൺവേട്ടക്കാരിൽ മുന്നിലുള്ള അഞ്ചില്‍ രണ്ട് താരങ്ങൾ രാജസ്ഥാൻ ടീമിൽ നിന്നാണ്. നായകൻ സഞ്ജു സാംസണും റിയാൻ പരാഗും റണ്‍വേട്ടയുമായി കുതിക്കുകയാണ്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ