ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിനെതിരെ പിഴശിക്ഷ വിധിക്കണമെന്ന് മുന്‍ ഓസ്‌ട്രേലിയൻ താരം ആദം ഗില്‍ക്രിസ്റ്റ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലാണ് ഡിആര്‍എസിനെച്ചൊല്ലി ഓണ്‍ ഫീല്‍ഡ് അമ്പയറുമായി ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത് തര്‍ക്കമുണ്ടായത്. മത്സരത്തിനിടെ അനാവശ്യ ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിന് പകരം അമ്പയര്‍മാര്‍ക്ക് കൂടുതല്‍ അധികാരം വേണമെന്നും പന്തിന് ശിക്ഷ നല്‍കണമെന്നും ഗില്‍ക്രിസ്റ്റ് ആവശ്യപ്പെട്ടു.
സംഭവത്തില്‍ പന്തും അമ്പയറും തമ്മിലുള്ള സംഭാഷണം ഏകദേശം അഞ്ച് മിനിറ്റോളം നീണ്ടുനിന്നെന്ന് ആദം ഗില്‍ക്രിസ്റ്റ് ചൂണ്ടിക്കാട്ടി. അവിടെ ഓണ്‍ ഫീല്‍ഡ് ഒഫീഷ്യല്‍ ഒരു തീരുമാനമെടുത്തതിന് ശേഷം ക്യാപ്റ്റന്‍ മുന്നോട്ടുപോവണം. കളിക്കാരന്‍ സംഭാഷണം നീട്ടിക്കൊണ്ടു പോവുകയാണെങ്കില്‍ പിഴ ചുമത്താനുള്ള അധികാരം അമ്പയര്‍മാര്‍ക്ക് നല്‍കണമെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.
ലഖ്‌നൗ ഇന്നിങ്‌സിലെ നാലാം ഓവറിലാണ് വിവാദമായ സംഭവം അരങ്ങേറിയത്. ഇഷാന്ത് ശര്‍മ്മ എറിഞ്ഞ പന്ത് പാഡിനരികിലൂടെ ലെഗ് സ്റ്റംപിന് പുറത്തേക്ക് പോവുകയും അമ്പയര്‍ വൈഡ് വിളിക്കുകയും ചെയ്തു. എന്നാല്‍ പന്ത് പാഡില്‍ കൊണ്ടോ എന്ന സംശയം കാരണം റിവ്യൂ എടുക്കണോ എന്ന് റിഷഭ് പന്ത് സിഗ്നല്‍ കാണിച്ചു. ഇതിന് പിന്നാലെ അമ്പയര്‍ തീരുമാനം ടിവി അമ്പയര്‍ക്ക് വിടുകയും ചെയ്തു.
താന്‍ റിവ്യൂ നല്‍കിയതല്ലെന്നും ഫീല്‍ഡറോട് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ഡൽഹി നായകൻ തര്‍ക്കിച്ചെങ്കിലും അമ്പയര്‍ സമ്മതിച്ചില്ല. റിവ്യൂവില്‍ പന്ത് വൈഡാണെന്ന് തെളിയുകയും ഡല്‍ഹിക്ക് ഒരു റിവ്യൂ നഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ പന്ത് റിവ്യൂ എടുത്തതാണെന്നും കൈ കൊണ്ട് റിവ്യൂ ആംഗ്യം കാണിക്കുകയും ചെയ്‌തെന്ന് പിന്നീട് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ