സഞ്ജു സാംസൺ ഇല്ലാതെ ടീം ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡിനെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. കൈഫിന്‍റെ പ്ലേയിങ് ഇലവനില്‍ മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ് പുറമെ ടീം ഇന്ത്യയുടെ പ്രധാന ഓപ്പണര്‍ക്കും സ്റ്റാര്‍ ഫിനിഷര്‍ക്കും സ്ഥാനം ലഭിച്ചിട്ടില്ല. രോഹിത് ശര്‍മ്മയ്ക്കൊപ്പം യശസ്വി ജയ്‌സ്വാളിനെയാണ് കൈഫ് ഓപ്പണറായി തിരഞ്ഞെടുത്തത്.
വിരാട് കോഹ്ലി മൂന്നും സൂര്യകുമാര്‍ യാദവ് നാലും പേസ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ അഞ്ചും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് ആറും സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യണം എന്ന് കൈഫ് വ്യക്തമാക്കി. സ്‌പിന്‍ ഓള്‍റൗണ്ടര്‍മാരായ അക്‌സര്‍ പട്ടേലിനെയും രവീന്ദ്ര ജഡേജയേയും കൈഫ് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. ബാറ്റിംഗ് കരുത്ത് കൂട്ടുന്നതിന് വേണ്ടിയാണ് മൂന്ന് ഓള്‍റൗണ്ടര്‍മാരെ ടീമിലെടുക്കുന്നതെന്ന് കൈഫ് വിശദീകരിച്ചു.
ജസ്പ്രീത് ബുമ്രയും അര്‍ഷ്‌ദീപ് സിങ്ങുമാണ് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍. ഐപിഎല്ലില്‍ തിളങ്ങുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍, ഓപ്പണര്‍ ശുഭ്‌മന്‍ ഗില്‍, ഫിനിഷറായി പേരെടുത്തിട്ടുള്ള റിങ്കു സിങ്, പേസര്‍ മുഹമ്മദ് സിറാജ് എന്നിവരൊന്നും കൈഫിന്‍റെ ഇലവനിലില്ല.
നിലവില്‍ ഐപിഎല്‍ സീസണിലെ റണ്‍വേട്ടക്കാരില്‍ ഗില്‍ മൂന്നാമതും സഞ്ജു നാലാമതുമുണ്ട്. രണ്ടാമത് നില്‍ക്കുന്ന യുവ ബാറ്റര്‍ റിയാന്‍ പരാഗിനും ഇലവനില്‍ സ്ഥാനമില്ല. അക്‌സര്‍ ഏഴും ജഡേജ എട്ടും സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഒമ്പതാമനായി സ്‌പിന്നര്‍ കുല്‍ദീപ് യാദവിന്‍റെ പേരാണ് കൈഫ് നിര്‍ദേശിച്ചത്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ