പാരീസ് സെന്റ് ജെർമെയ്നിൽ നിന്ന് കഴിഞ്ഞ സെപ്തംബറിലാണ് ഫ്രീ ട്രാൻസ്ഫറായി സെർജിയോ റാമോസ് സ്പാനിഷ് ക്ലബ്ബായ സെവിയയിലേക്ക് വന്നത്. ഏറ്റവുമൊടുവിലായി ലഭിക്കുന്ന വിവരമനുസരിച്ച് താരം ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നു എന്നുള്ള റിപ്പോർട്ടാണ് പുറത്തുവരുന്നത്. ലയണൽ മെസ്സി കളിക്കുന്ന അമേരിക്കൻ ഫുട്ബോൾ ലീഗായ എംഎൽഎസിലേക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൌദി ലീഗിലേക്കും താരം ചേക്കേറാൻ താൽപ്പര്യപ്പെടുന്നുണ്ട്.
കൂടുതൽ മികച്ച ഓഫർ ലഭിക്കുന്ന ഇടത്തേക്ക് അദ്ദേഹം വൈകാതെ തന്നെ മാറുമെന്ന സൂചനയാണ് ഗോൾ.കോം റിപ്പോർട്ട് ചെയ്യുന്നത്. ക്രിസ്റ്റ്യാനോയുടെ അൽ നസറിൽ കളിക്കാനും റാമോസിന് താൽപര്യമുണ്ട്. റാമോസിനെ ടീമിലെത്തിക്കാൻ അൽ നസറും താൽപ്പര്യപ്പെടുന്നുണ്ട്. മുമ്പ് റയൽ മാഡ്രിഡിൽ റൊണാൾഡോയുടെ സഹതാരമായിരുന്നു സെർജിയോ റാമോസ്.
ഈ സീസണിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സെവിയയ്ക്ക് സാധിച്ചിട്ടില്ല. ലീഗിൽ പോയിന്റ് പട്ടികയിൽ 14ാം സ്ഥാനത്താണുള്ളത്. റെലഗേഷൻ ഒഴിവാക്കാൻ അവർക്ക് ഇനിയും ആറ് പോയിന്റ് കൂടി നേടേണ്ട സാഹചര്യമാണുള്ളത്. റാമോസിനും വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല.
പ്രതിരോധ നിര താരമായിരുന്നിട്ടും ഏഴ് ഗോളുകൾ റാമോസ് ഇതുവരെ നേടിയിട്ടുണ്ട്. 38കാരനായ റാമോസിന് കരാർ നീട്ടി നൽകാൻ സെവിയ തയ്യാറാകുമോയെന്ന് ഉറപ്പില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതാണ് അദ്ദേഹം ടീം വിടാൻ ആലോചിക്കാൻ പ്രധാന കാരണം.
മെസ്സിയോടും വളരെ അടുപ്പം കാത്തുസൂക്ഷിക്കുന്ന പ്രതിരോധ നിര താരമാണ്. മെസ്സിക്കെതിരെ കളിക്കാതിരിക്കാൻ ആഗ്രഹിച്ചാണ് അദ്ദേഹം മെസ്സിയുടെ മുൻ ടീമായ പിഎസ്ജിയിൽ കളിക്കാനെത്തിയത്. എംഎൽഎസ് ലീഗിലെ സ്റ്റേഡിയങ്ങൾ കാണാൻ റാമോസിന്റെ ഏജന്റ് അമേരിക്കയിൽ എത്തിയതായും ഗോൾ.കോം റിപ്പോർട്ട് ചെയ്തു.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ