ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇത്തവണയും സഞ്ജു സാംസണ് ഇടം ലഭിക്കുമെന്ന് തോന്നുന്നില്ലെന്ന് സോഷ്യൽ മീഡിയയിൽ പരക്കെ വിമർശനം. ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജുവിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് മികവുറ്റ പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് എക്സിൽ ഉൾപ്പെടെ സഞ്ജുവിനെ പിന്തുണച്ച് കൊണ്ടുള്ള നിരവധി കാമ്പെയ്നുകൾ സജീവമാകുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സഞ്ജുവിന്റെ വ്യക്തിഗത നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് ഇവർ സെലക്ടർമാരുടെ സ്വജനപക്ഷപാതത്തെ എതിർക്കുന്നത്.
ലോകകപ്പ് ടീമിലേക്ക് വിക്കറ്റ് കീപ്പർ ബാറ്ററായി റിഷഭ് പന്തിനെ പരിഗണിക്കുന്നുണ്ടെന്ന് ക്രിക്ബസ് ഉൾപ്പെടെ ഏതാനും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സഞ്ജു സാംസൺ ഐപിഎല്ലിൽ എത്ര വെള്ളം കോരിയിട്ടും ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിക്കില്ലെന്നാണ് ആരാധകരിൽ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. സഞ്ജുവിനോട് തുടരുന്ന അവഗണന ബിസിസിഐ ഇത്തവണയും തുടരുമെന്നാണ് വിമർശകർ പറയുന്നത്.
Which One Do you want To see in WC 2024 squad ?
Mine – Samson no Doubt !!#Sanju #RishabhPant #TATAIPL pic.twitter.com/FqGFzWLnBk— Mohit patel (@Mohitpatelmp19) April 9, 2024
ടി20 ലോകകപ്പിൽ വിക്കറ്റ് കീപ്പറാകാൻ സഞ്ജുവിനോളം വ്യക്തിഗത മികവുള്ള മറ്റൊരാൾ നിലവിൽ ഐപിഎല്ലിൽ ഇല്ലെന്ന കാര്യവും ആരാധകർ ചൂണ്ടിക്കാട്ടുന്നു. ബാറ്റിങ് പ്രകടനത്തിലും ക്യാപ്റ്റൻസിയുടെ ആസൂത്രണമികവിലും സഞ്ജു ബഹുദൂരം മുന്നിലാണെന്ന് ഇക്കൂട്ടർ കണക്കുകൾ നിരത്തുന്നുണ്ട്.
On cricbuzz “Pant failing only in one game vs MI 1(3)” and he scored 18(13) then played a hall of shame knock 28(26) was not a failure?? Unbelievable. Can do anything to sneak in the team. This is unreal PR. Sorry Sanju , u can’t be in the WC cz u don’t pays money like Pant does. pic.twitter.com/7hzgSEnInK
— Rosh 🩷 (@Jab_ImetSanju) April 9, 2024
178 റൺസുമായി ഐപിഎല്ലിൽ റൺവേട്ടക്കാരിൽ താരം ആറാം സ്ഥാനത്തുണ്ട്. അഞ്ച് മത്സരങ്ങളിൽ നിന്ന് 155 റൺസാണ് റിഷഭ് പന്ത് നേടിയത്. റിഷഭ് പന്ത് (14), കെ.എൽ. രാഹുൽ (20) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്ഥാനം.
Rishabh Pant is set to be included in the Indian team for the T20I World Cup 2024. [Cricbuzz]
Bcci Dnt want Sanju Samson 💔
I feel it’s a bad dicision
pic.twitter.com/z1b6xkCA35 pic.twitter.com/FnLn8UcwdN
— Ritikk ✨ (@RitikkSaha69759) April 9, 2024
82, 69 എന്നിങ്ങനെ എന്നിങ്ങനെ രണ്ട് മാച്ച് വിന്നിങ് ഇന്നിങ്സുകളും അദ്ദേഹം കളിച്ചിരുന്നു. വിക്കറ്റ് പിന്നിലും മികച്ച പ്രകടനമാണ് സഞ്ജു നടത്തുന്നത്. ഐപിഎല്ലിൽ കളിക്കുന്ന വിദേശ താരങ്ങളെ അടക്കം പരിഗണിക്കുമ്പോൾ വിക്കറ്റ് കീപ്പർമാരിൽ ഏറ്റവും മികവുറ്റ റൺവേട്ടക്കാരനായിട്ടുള്ളത് സഞ്ജു സാംസണാണ്. കഴിഞ്ഞ ദിവസം ആർസിബിക്കെതിരായ മത്സരത്തിൽ ജോസ് ബട്ട്ലർക്കൊപ്പം നേടിയ 148 റൺസിന്റെ കൂട്ടുകെട്ട് ഈ സീസണിലെ ഏറ്റവുമുയർന്ന പാർട്ണർഷിപ്പാണ്.
This Will be Harsh If Sanju Samson doesn’t Select For T20 World Cup this year. pic.twitter.com/9Y0UhEiyod
— Ayush Ranjan (@AyushRaGenius) April 9, 2024
ഐപിഎല്ലിൽ ഇതുവരെ കളിച്ച നാലിൽ നാലു മത്സരങ്ങളും ജയിച്ച് രാജസ്ഥാൻ റോയൽസ് ഒന്നാം സ്ഥാനത്താണുള്ളത്. ഈ സീസണിൽ ഒരു മത്സരം പോലും തോൽക്കാത്ത ആകെയൊരു ടീം സഞ്ജുവിന്റെ ക്യാപ്ടൻസിയിലുള്ള രാജസ്ഥാനാണ്. നാലു മാച്ചിൽ നിന്ന് എട്ട് പോയിന്റുമായി രാജസ്ഥാൻ പോയിന്റ് പട്ടികയിൽ തലപ്പത്താണ്.
എന്നാൽ, ബിസിസിഐയും സെലക്ടർമാരും ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നും സ്വന്തം താൽപ്പര്യക്കാരെ ടീമിൽ തിരുകിക്കയറ്റാനാണ് ശ്രമമെന്നും സോഷ്യൽ മീഡിയയിലെ സഞ്ജു ഫാൻസ് ആരോപിക്കുന്നു.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ