ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വരിഞ്ഞുമുറുക്കി ചെന്നൈ സൂപ്പർ കിങ്സിന്റെ ബൗളര്‍മാര്‍. കൊൽക്കത്തയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
രവീന്ദ്ര ജഡേജയും തുഷാർ പാണ്ഡെയും മൂന്ന് വീതം വിക്കറ്റെടുത്തു. മഹീഷ് തീക്ഷണയും മുസ്തഫിസുർ റഹ്മാൻ രണ്ട് വിക്കറ്റും വീഴ്ത്തി. ശ്രേയസ് അയ്യർ (34), സുനിൽ നരേൻ (27), അങ്കൃഷ് രഘുവംശി (24) എന്നിവർക്ക് മാത്രമാണ് കൊൽക്കത്ത നിരയിൽ അൽപ്പമെങ്കിലും തിളങ്ങാനായത്.
നാലോവറിൽ 33 റൺസ് വഴങ്ങിയാണ് തുഷാർ മൂന്ന് വിക്കറ്റെടുത്തത്. രവീന്ദ്ര ജഡേജ നാലോവറിൽ 18 റൺസ് വഴങ്ങിയാണ് മൂന്ന് വിക്കറ്റെടുത്തത്. കൊൽക്കത്ത നിരയിൽ വെടിക്കെട്ട് വിരന്മാരായ വെങ്കിടേഷ് അയ്യർ (3), രമൺദീപ് സിങ് (13), റിങ്കു സിങ് (9), ആന്ദ്രെ റസ്സൽ (10) എന്നിവർക്കൊന്നും സ്വതന്ത്രമായി ബാറ്റുവീശാൻ ചെന്നൈ ബൗളര്‍മാര്‍ അവസരം നൽകിയില്ല.
മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ തുഷാർ ദേശ്പാണ്ഡെ കൊൽക്കത്ത ഓപ്പണർ ഫിൽ സാൾട്ടിനെ മടക്കി. ദേശ്പാണ്ഡയെ പോയിന്റ് വഴി ബൗണ്ടറി കടത്താനായിരുന്നു സാൾട്ടിന്റെ ശ്രമം. പക്ഷേ അവിടെ നിന്ന രവീന്ദ്ര ജഡേജ പന്ത് കയ്യിലൊതുക്കി.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ