ഐപിഎല്ലിൽ റോയല്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. നൂറാം ഐപിഎൽ മത്സരത്തിൽ സെഞ്ചുറിയുമായി കളി നയിച്ച ജോസ് ബട്ട്ലറുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് രാജസ്ഥാന് തുണയായത്. ദീർഘകാലമായി ഫോമില്ലാതെ വലഞ്ഞ ജോസ് ഇന്ന് 58 പന്തിലാണ് 100 റൺസ് തികച്ചത്. താരത്തിന്റെ നൂറാം മത്സരത്തിലെ സെഞ്ചുറി നേട്ടം ടീമംഗങ്ങൾ ആഘോഷമാക്കി.
അഞ്ച് പന്ത് ബാക്കി നിൽക്കെ ജയിക്കാൻ ഒരു റൺസ് മാത്രം മതിയെന്നിരിക്കെ, വ്യക്തിഗത സ്കോർ 94ൽ ആയിരുന്ന ബട്ട്ലർ സിക്സറടിച്ചാണ് ടീമിന് ജയവും തന്റെ സെഞ്ചുറിയും പൂർത്തിയാക്കിയത്. മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണും 42 പന്തിൽ നിന്ന് 69 റൺസുമായി തിളങ്ങി. രണ്ട് സിക്സും 8 ഫോറും സഞ്ജു പറത്തി. ബട്ട്ലർ നാല് സിക്സും 9 ഫോറുമാണ് പറത്തിയത്.
Jos: Let’s seal our #PinkPromise with a six? 💗🫡 pic.twitter.com/BUGoMLKU40
— Rajasthan Royals (@rajasthanroyals) April 6, 2024
വിരാട് കോഹ്ലിയുടെ (72 പന്തിൽ 113) സെഞ്ചുറിയുടെ മികവിലാണ് ആര്‍സിബി ഉയര്‍ത്തിയ 183 റൺസ് അടിച്ചെടുത്തത്. അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി രാജസ്ഥാന്‍ ലക്ഷ്യം മറികടന്നു.
HETTIE THE HYPEMAN 💗💗💗 pic.twitter.com/M3flp0ZnQL
— Rajasthan Royals (@rajasthanroyals) April 6, 2024
കടും പിങ്ക് ജഴ്സിയിൽ ഇറങ്ങിയതോടൊപ്പം മറ്റൊരു വാഗ്ദാനവും രാജ്യത്തെ സ്ത്രീകൾക്കായി രാജസ്ഥാൻ റോയൽസ് മുന്നോട്ട് വെച്ചിരുന്നു. ഇരു ടീമുകളിലെയും ബാറ്റര്‍മാര്‍ പറത്തുന്ന ഓരോ സിക്സുകള്‍ക്കും 6 വീടുകള്‍ എന്ന കണക്കില്‍ ടീം മുന്‍കൈയെടുത്ത് സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി എത്തിക്കുമെന്നായിരുന്നു അത്.
Trained together, scored hundreds together 🔥🫡 https://t.co/4eeCsVdNwT pic.twitter.com/d1JOqmUFKt
— Rajasthan Royals (@rajasthanroyals) April 6, 2024
ടോസ് നഷ്ടമായി ബാറ്റ് ചെയ്ത ബംഗളൂരുവിൽ വിരാട് കോഹ്‌ലിയാണ് രാജസ്ഥാന്റെ സോളാർ പാനൽ ചലഞ്ചിന് തുടക്കം കുറിച്ചത്. ബാംഗ്ലൂർ നിരയിൽ നിന്ന് മൊത്തം ഏഴ് സിക്സറുകൾ പിറന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ആറ് സിക്സറുകൾ നേടി. മൊത്തം 13 സിക്സറുകൾ.
Jos lit up SMS and many homes tonight! 💗👏#PinkPromise pic.twitter.com/Gft2ccOHfm
— Rajasthan Royals (@rajasthanroyals) April 6, 2024
ബാംഗ്ലൂർ നിരയിൽ കോഹ്‌ലിയും രാജസ്ഥാൻ നിരയിൽ ബട്ട്ലറും നാല് വീതം സിക്‌സറുകൾ നേടി. ബട്ട്ലർ സെഞ്ച്വറിയടിച്ച് രാജസ്ഥാനെ വിജയിപ്പിച്ചതും ഒരു സോളാർ സിക്സറിലൂടെയായിരുന്നു.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ