മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17ാം സീസണിൽ തിങ്കളാഴ്ച ഹോം ഗ്രൌണ്ടിൽ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യൻസ് തുടർച്ചയായ മൂന്നാം തോൽവി വഴങ്ങിയിരുന്നു. സ്വന്തം സ്റ്റേഡിയമായ വാങ്കഡെയിലും പരാജയപ്പെട്ടത് മുംബൈ ആരാധകരെ കടുത്ത നിരാശയിലേക്ക് തള്ളിവിട്ടിരുന്നു.
A sea of blue in मुंबई for our 1️⃣st home game of the season 💙➡️ https://t.co/BvsDvGe3yU
Watch the full video of today’s #MIDaily on our website & MI app 📹💙#MumbaiMeriJaan #MumbaiIndians pic.twitter.com/mgC4khtlzA
— Mumbai Indians (@mipaltan) April 2, 2024
ആരാധകരുടെ പ്രിയങ്കരനായ രോഹിത് ശർമ്മ ഉൾപ്പെടെ മൂന്ന് മുൻനിര താരങ്ങൾ ആദ്യമേ തന്നെ പൂജ്യത്തിന് പുറത്തായതാണ് ടീമിനെ തകർച്ചയിലേക്കും സ്വാഭാവികമായും പിന്നീട് തോൽവിയിലേക്കും നയിച്ചത്.
𝐖𝐡𝐲 𝐝𝐨 𝐰𝐞 𝐟𝐚𝐥𝐥? 𝐒𝐨 𝐭𝐡𝐚𝐭 𝐰𝐞 𝐜𝐚𝐧 𝐥𝐞𝐚𝐫𝐧 𝐭𝐨 𝐩𝐢𝐜𝐤 𝐨𝐮𝐫𝐬𝐞𝐥𝐯𝐞𝐬 𝐮𝐩. 💙#MumbaiMeriJaan #MumbaiIndians | @hardikpandya7 pic.twitter.com/k3YSlofEdV
— Mumbai Indians (@mipaltan) April 2, 2024
മുംബൈ ഇന്ത്യൻസിന്റെ തുടരൻ തോൽവികളിൽ പ്രതികരണവുമായി മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇങ്ങനെയൊരു തുടക്കമായിരുന്നില്ല ടീം ആഗ്രഹിച്ചിരുന്നതെന്നാണ് ഹാർദിക്കിന്റെ ആത്മാർത്ഥമായ പ്രതികരണം. “ചില മത്സരങ്ങൾ ജയിക്കും, ചിലപ്പോൾ പരാജയപ്പെടും. മുംബൈ ഇന്ത്യൻസ് ധൈര്യത്തോടെ മുന്നോട്ടുപോകണം. രാജസ്ഥാൻ റോയൽസിനെതിരെ 150 റൺസിലധികം റൺസ് നേടണമായിരുന്നു,” ഹാർദ്ദിക്ക് പറഞ്ഞു.
Sanjay Manjrekar at the toss:
“Big round of applause to Mumbai Indians captain Hardik Pandya and behave” to Wankhede crowd
pic.twitter.com/lIIhZjKgeS— ICT Fan (@Delphy06) April 1, 2024
“എനിക്ക് ടീമിനെ തിരിച്ച് വിജയപാതയിലെത്തിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ 150-160 റൺസ് വരെ എത്തിക്കാവുന്ന മാന്യമായ നിലയിലായിരുന്നു കാര്യങ്ങൾ. പക്ഷേ എൻ്റെ പുറത്താകൽ രാജസ്ഥാനെ ഗെയിമിലേക്ക് കൂടുതൽ തിരിച്ചുവരാൻ അനുവദിച്ചു. വിജയിക്കാൻ എനിക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഇത്തരമൊരു പിച്ച് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ നിങ്ങൾക്ക് ഇത് എല്ലായ്പ്പോഴും ഒരു ബാറ്റിങ്ങ് പിച്ചായി കാണാൻ കഴിയില്ല,” ഹാർദ്ദിക്ക് പറഞ്ഞു.
🗣️ “𝘠𝘰𝘶 𝘩𝘢𝘷𝘦 𝘤𝘰𝘮𝘦 𝘣𝘢𝘤𝘬 𝘢𝘯𝘥 𝘣𝘢𝘴𝘪𝘤𝘢𝘭𝘭𝘺 𝘺𝘰𝘶 𝘩𝘢𝘷𝘦 𝘥𝘰𝘯𝘦 𝘦𝘹𝘢𝘤𝘵𝘭𝘺 𝘸𝘩𝘢𝘵 𝘸𝘦 𝘢𝘴𝘬𝘦𝘥 𝘺𝘰𝘶 𝘵𝘰.” 🫡
Ab rukna nahi hai, Akash! 💪💙#MumbaiMeriJaan #MumbaiIndians #MIvRR pic.twitter.com/SxEktMPk8S
— Mumbai Indians (@mipaltan) April 2, 2024
മുംബൈയുടെ ബൗളർമാർ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ മുൻനിര ബാറ്റർമാരുടെ പ്രകടനം മോശമായിരുന്നു. ഒരു ഗ്രൂപ്പെന്ന നിലയിൽ, ഞങ്ങൾക്ക് കൂടുതൽ നന്നായി ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, എന്നാൽ ഞങ്ങൾ കുറച്ചുകൂടി അച്ചടക്കം കാണിക്കുകയും കൂടുതൽ ധൈര്യം കാണിക്കുകയും വേണം. എല്ലാം ശരിയായി ചെയ്യാനായാൽ മികച്ച ഫലം ലഭിക്കും,” ഹാർദ്ദിക്ക് കൂട്ടിച്ചേർത്തു.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ