17ാമത് ഐപിഎൽ സീസണിൽ വിക്കറ്റ് വേട്ടയിൽ കുതിപ്പ് തുടങ്ങി ചെന്നൈ സൂപ്പർ കിങ്സിന്റെ മുസ്തഫിസുർ റഹ്മാൻ. ആദ്യ മത്സരത്തിൽ 29 റൺസ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ടോസ് നേടി ആദ്യം ബാറ്റിങ് തുടങ്ങിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഓപ്പണർമാർ ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ 41/0 എന്ന നിലയിൽ നിന്ന് 42/3 എന്ന നിലയിലേക്ക് അവർ വീണിരുന്നു.
Must-watch Fizur! 🔥🔥#CSKvRCB #WhistlePodu 🦁💛
— Chennai Super Kings (@ChennaiIPL) March 22, 2024
മുസ്തഫിസുർ എറിഞ്ഞ ആദ്യ ഓവറിൽ രണ്ട് വിക്കറ്റുകളും രണ്ടാമത്തെ ഓവറിൽ രണ്ട് വിക്കറ്റുകളുമാണ് വീണത്. മുസ്തഫിസുറിന്റെ പന്തിൽ വിരാട് കോഹ്ലിയേയും ഫാഫ് ഡുപ്ലെസിസിനേയും രചിൻ രവീന്ദ്ര ക്യാച്ചെടുത്ത് പുറത്താക്കി. ഗ്ലെൻ മാക്സ് വെല്ലിനേയും രജത് പടിദാറിനേയും വിക്കറ്റ് കീപ്പറായ ധോണിയാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്.
On his CSK debut, Mustafizur Rahman was easily their best bowler.
At one point, his figures read 3-0-14-4!#CSKvsRCB #IPL2024 pic.twitter.com/VtbK7b9PHn
— Wisden India (@WisdenIndia) March 22, 2024
മാക്സിയെ ദീപക് ചഹാറിന്റെ പന്തിലാണ് ധോണി പുറത്താക്കിയത്. കാമറോൺ ഗ്രീനിനെ ക്ലീൻ ബോൾഡാക്കിയാമ് മുസ്തഫിസുർ നാലാമത്തെ വിക്കറ്റെടുത്തത്. ബംഗ്ലാദേശിനായി കളിക്കവെ മാർച്ച് 18ന് പരിക്കേറ്റ് സ്ട്രെച്ചറിൽ മുസ്തഫിസുറിനെ എടുത്തു കൊണ്ടുപോയിരുന്നു. എങ്കിലും താരം അതിവേഗം പരിക്കു മാറി കളത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.
Mustafizur Rahman hits the target on his CSK debut.
📸: Jio Cinema pic.twitter.com/Lfj2YK638Y
— CricTracker (@Cricketracker) March 22, 2024
കളിയിൽ ചെന്നൈയുടെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ഒരു റണ്ണൗട്ടും രണ്ട് ക്യാച്ചുകളുമായി തിളങ്ങി. അനുജ് റാവത്തിനെയാണ് ധോണി നേരിട്ടുള്ള ഏറിൽ പുറത്താക്കിയത്.
A magical comeback by Mustafizur Rahman! 👏🏻#MustafizurRahman #CSK #Cricket #CSKvRCB #IPL #Sportskeeda pic.twitter.com/uRb6B1XFsb
— Sportskeeda (@Sportskeeda) March 22, 2024
ഒരു ഘട്ടത്തിൽ 78/5 എന്ന നിലയിൽ പതറിയെങ്കിലും ദിനേഷ് കാർത്തിക്കും (38) അനുജ് റാവത്തും (48) ചേർന്ന് ആർസിബിയെ കരകയറ്റി. നിശ്ചിത 20 ഓവറിൽ 173 റൺസാണ് ബെംഗളൂരു അടിച്ചെടുത്തത്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ