രാജസ്ഥാൻ റോയൽസ് ടീമംഗങ്ങളുമായുള്ള തന്റെ ആത്മബന്ധം വെളിപ്പെടുത്തി നായകനും മുൻനിര ബാറ്ററുമായ സഞ്ജു സാംസൺ. സഞ്ജുവിന്റെ വീഡിയോ ടീം തന്നെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കിയത്. ഓരോ താരങ്ങളോടുമൊപ്പം വ്യത്യസ്ത തരത്തിലുള്ള ബന്ധമാണ് തനിക്കുള്ളതെന്നാണ് സഞ്ജു വെളിപ്പെടുത്തിയിരിക്കുന്നത്.
“ജോസ് ബട്ലറോടും രവിചന്ദ്രൻ അശ്വിനോടും തനിക്ക് മുതിർന്ന ജേഷ്ഠന്മാരോടുള്ള പോലുള്ള അടുപ്പമാണ്. വിൻഡീസ് വെടിക്കെട്ട് ബാറ്റർ ഹെറ്റ്മെയർക്കൊപ്പം ഒരു കൂട്ടുകാരനോടെന്ന പോലുള്ള അടുപ്പമാണുള്ളത്. തന്റെ ടീമംഗങ്ങളുമായി മികച്ച ആത്മബന്ധം പുലർത്താൻ കഴിയുന്നു. വലിയ അനുഗ്രഹമായി കാണുന്നു,” സഞ്ജു പറഞ്ഞു.
“ഇത് കളിക്കളത്തിലും വളരെ നല്ല രീതിയിൽ പ്രകടനം നടത്താൻ സഹായിക്കാറുണ്ടെന്നും മലയാളി സൂപ്പർതാരം വെളിപ്പെടുത്തി. കളിക്കളത്തിൽ എത്തിയാൽ പിന്നീട് എല്ലാവരും ഒരുപോലെയാണ്. സമത്വമാണ് വേണ്ടതെന്നാണ് എന്റെ വിശ്വാസം. അതേസമയം തന്നെ ഓരോ കളിക്കാരോടും ഗ്രൌണ്ടിൽ വച്ച് സംസാരിക്കുമ്പോൾ അതിന്റേതായ ടോണിൽ വേണം സംസാരിക്കാൻ,” റോയൽസ് നായകൻ പറഞ്ഞു.
“ചിലപ്പോൾ മെച്ചപ്പെട്ട പ്രകടനം നടത്താൻ കളിക്കാരോട് ആ രീതിയിൽ സംസാരിക്കേണ്ടി വരും. അതിനായി ആദ്യം ആത്മവിശ്വാസം നേടുകയാണ് ആദ്യം വേണ്ടത്. ഐപിഎല്ലിൽ കളിച്ച് പരിചയമുള്ളതിനാൽ ഇവിടെ തിളങ്ങാനാകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. ഒരു ഇതിഹാസമായ അശ്വിൻ ഭായിയോട് ഈ റോളാണ് നിർവഹിക്കേണ്ടത് പറയുമ്പോൾ, ടീമിന് എന്താണ് വേണ്ടതെന്ന് കൃത്യമായി മനസിലാക്കി കൊടുക്കുകയാണ് ചെയ്യാറുള്ളത്. ആശയവിനിമയത്തിലെ സുതാര്യത പ്രധാനമാണ്. ഒരു യുവതാരമെന്ന നിലയിൽ ടീമിനെ നിയിക്കുമ്പോൾ ഇതെല്ലാം ഞാൻ ശ്രദ്ധിക്കാറുണ്ട്,” സഞ്ജു കൂട്ടിച്ചേർത്തു.
Read More
- ‘ബൂം ബൂം ബുമ്ര’ തിരിച്ചെത്തും; അഞ്ചാം ടെസ്റ്റിൽ യുവതാരത്തെ പുറത്താക്കും
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്സ്
- വിരാട് കോഹ്ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്