അൽ നസർ സ്ട്രൈക്കറും പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വൻ തിരിച്ചടി. അൽ ഷബാബ് എഫ്.സിക്കെതിരായ കഴിഞ്ഞ മത്സരത്തിനിടെയാണ് ആരാധകർ ‘മെസി, മെസി’ ചാന്റിങ് നടത്തി ക്രിസ്റ്റ്യാനോയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചിരുന്നു. മത്സര ശേഷം ഗ്യാലറിയിലേക്ക് തിരിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ അശ്ലീല ആംഗ്യം കാണിച്ചിരുന്നു. ഈ നടപടിയാണ് സൂപ്പർ താരത്തിന് തിരിച്ചടിയായത്.
താരം സൗദി ഫുട്ബോൾ ഫെഡറേഷന് 10,000 സൗദി റിയാലും, അൽ ഷബാബിന് 20,000 റിയാലും (ആകെ ആറര ലക്ഷം രൂപ) പിഴ നൽകേണ്ടിവരുമെന്ന് സൗദി ഫുട്ബോൾ ഫെഡറേഷൻ്റെ ഡിസിപ്ലിനറി ആൻഡ് എത്തിക്‌സ് കമ്മിറ്റി അറിയിച്ചു. കൂടാതെ, ഈ തീരുമാനം അപ്പീലിന് വിധേയമല്ല. ആരോപണവിധേയമായ സംഭവം ടെലിവിഷൻ ക്യാമറകൾ പകർത്തിയില്ല. എന്നാൽ അതിനുശേഷം മുൻ കളിക്കാരും കമൻ്റേറ്റർമാരും ഇതിനെ വിമർശിച്ചിരുന്നു.
യൂറോപ്പിൽ ഇത് വിജയത്തിൻ്റെ ഒരു ആംഗ്യമാണെന്നും അവിടെ ഇതെല്ലാം സാധാരണമാണെന്നും റൊണാൾഡോ കമ്മിറ്റിയെ അറിയിച്ചിരുന്നു. വിശദീകരണത്തിൽ തൃപ്തരാകാതിരുന്ന ഡിസിപ്ലിനറി ആൻഡ് എത്തിക്‌സ് കമ്മിറ്റി താരത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു. 175 മില്യൺ പൗണ്ട് വാർഷിക പ്രതിഫലത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസർ എഫ്.സിയിൽ എത്തിയത്.
2023-2024 സൗദി പ്രോ ലീഗിൽ 20 മത്സരങ്ങളിൽ 22 ഗോളും 9 അസിസ്റ്റുമായി ഗോൾവേട്ടയിലും അസിസ്റ്റിലും ഒന്നാം സ്ഥാനത്തുള്ള താരമാണ് 39കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ. 2022-2023 സീസണിൽ 16 മത്സരങ്ങളിൽ അൽ നസർ ജഴ്സിയിൽ ഇറങ്ങിയെങ്കിലും സൗദി പ്രോ ലീഗിൽ 14 ഗോളും രണ്ട് അസിസ്റ്റും മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. 2023ൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായും ഈ പോർച്ചുഗീസ് താരം മാറിയിരുന്നു.
Read More
- ‘ബൂം ബൂം ബുമ്ര’ തിരിച്ചെത്തും; അഞ്ചാം ടെസ്റ്റിൽ യുവതാരത്തെ പുറത്താക്കും
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
- വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്