കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഇലക്ട്രിഫൈയിങ് അന്തരീക്ഷത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സംഭവിച്ചതെന്താണെന്ന് തിരിച്ചറിയാനാകാതെ വണ്ടറടിച്ചിരിപ്പാണ് കടുത്ത ആരാധകർ പോലും. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതി ആരംഭിച്ച ശേഷം കളിച്ച മൂന്നിൽ മൂന്നിലും തോറ്റു തൊപ്പിയിട്ടാണ് ഇവാൻ്റെ മഞ്ഞപ്പട ഗോവയെ നേരിടാനെത്തിയത്. കഴിഞ്ഞ മത്സരങ്ങളിലെ പരാജയഭാരം താരങ്ങളുടെ ശരീരഭാഷയിൽ തന്നെ പ്രകടമായിരുന്നു.
𝐀 𝐂𝐎𝐌𝐄𝐁𝐀𝐂𝐊 𝐅𝐎𝐑 𝐓𝐇𝐄 𝐀𝐆𝐄𝐒! 💛🔥#KBFCFCG #KBFC #KeralaBlasters pic.twitter.com/oH7U94fbDH
— Kerala Blasters FC (@KeralaBlasters) February 25, 2024
ഹൈ പ്രസിങ്ങും ആക്രമണവും ഒത്തിണങ്ങിയ ഗോവൻ കേളീശൈലി കേരള ടീമിന്റെ ആത്മവിശ്വാസവും പ്രതിരോധക്കോട്ടയും ഒന്നിച്ചു തകർക്കുന്നതിനാണ് ആദ്യ പകുതി സാക്ഷ്യം വഹിച്ചത്. ഏഴാം മിനിറ്റിൽ ലഭിച്ച കോർണറിൽ നിന്ന് ബോക്സിന് തൊട്ടുവെളിയിലായി മാർക്ക് ചെയ്യപ്പെടാതെ നിന്ന റൗളിങ് ബോർജസിന്റെ ഷോട്ട് ചാട്ടുളി കണക്കെയാണ് ഫസ്റ്റ് പോസ്റ്റിലൂടെ വലയ്ക്കകത്തേക്ക് കയറിയത്. ഗോൾ കീപ്പർ കരൺജിത് സിങ്ങിന് നിൽക്കാനേ സാധിക്കുമായിരുന്നുള്ളൂ.
ഒരു വമ്പൻ വിജയം! 🔥#KBFCFCG #KBFC #KeralaBlasters pic.twitter.com/oZd8Xrb0jj
— Kerala Blasters FC (@KeralaBlasters) February 26, 2024
ഇടതു വിങ്ങിൽ നിരന്തരം ഹോർമിപാമിന് വെല്ലുവിളി ഉയർത്താൻ നോഹയ്ക്ക് കഴിഞ്ഞു. 17ാം മിനിറ്റിലും പ്രതിരോധ പൂട്ടിനെ മറികടന്ന് മുന്നേറി നോഹ സദോയി നൽകിയ ക്വാളിറ്റി ക്രോസിൽ കാൽവയ്ക്കേണ്ട ആവശ്യമേ യാസിറിന് ഉണ്ടായിരുന്നുള്ളൂ. ആദ്യ പകുതിയിലുടനീളം തീർത്തും നിറം മങ്ങിയ പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. എന്നാൽ, രണ്ടാം പകുതിയിൽ സീൻ മാറി. കൊച്ചിയിലെ പിള്ളേരുടെ വൈബിനൊത്ത് ബ്ലാസ്റ്റേഴ്സിന്റെ മച്ചാന്മാർ തകർത്താടുക തന്നെ ചെയ്തു.
ജാപ്പനീസ് മിഡ് ഫീൽഡ് മജീഷ്യൻ ഡായ്സുകെ സകായ് 51ാം മിനിറ്റിലെടുത്ത ഫ്രീകിക്കാണ് കളിയുടെ ഗതി തിരിച്ചതെന്ന് പറയാതിരിക്കാൻ വയ്യ. ലൂണയുടെ അഭാവത്തിൽ ആ വിടവ് നികത്തേണ്ട സെറ്റ് പീസ് വിദഗ്ദ്ധനായ സകായ് തന്റെ പ്രതിഭ ഇത്രയുംനാൾ വേണ്ടത്ര പ്രയോജനപ്പെടുത്തിയിരുന്നില്ലെന്നാണ് ആരാധകരുടെ പരാതി. എന്നാൽ, ടീമിൽ തന്റെ പ്രാമുഖ്യം എത്ര മാത്രമുണ്ടെന്ന് വിളിച്ചറിയിക്കുന്നൊരു കിടിലൻ ഷോട്ടാണ് താരം ഗോവൻ ഗോൾപോസ്റ്റിലേക്ക് തറച്ചുകയറ്റിയത്.
𝐑𝐢𝐬𝐞 𝐚𝐧𝐝 𝐒𝐡𝐢𝐧𝐞, 𝐘𝐞𝐥𝐥𝐨𝐰 𝐀𝐫𝐦𝐲! 😎🟡#KBFCFCG #KBFC #KeralaBlasters pic.twitter.com/ExjIEZRB3x
— Kerala Blasters FC (@KeralaBlasters) February 26, 2024
കൊച്ചിയുടെ സ്ഫോടനാത്മകമായ അന്തരീക്ഷവും ആദ്യ ഗോളിന്റെ ആവേശവും കളി കേരളത്തിന്റെ വരുതിയിലാക്കി. ടൂർണമെന്റിൽ താളം കണ്ടെത്താതെ പോയ ലിത്വാനിയൻ സ്ട്രൈക്കർ ഫെഡോർ സെർണിച്ച് ഗ്രീക്ക് യോദ്ധാവായ ദിമിക്കൊപ്പം താളം കണ്ടെത്തിയതോടെ ഗോവയുടെ ഹാഫിലേക്ക് കളി ചുരുങ്ങുന്നതാണ് പിന്നീട് കണ്ടത്. 81ാം മിനിറ്റിൽ ഹാൻഡ് ബോളിന് ലഭിച്ച പെനാൽറ്റി ഗോളാക്കിയ ദിമിത്രിയോസ് മൂന്ന് മിനിറ്റിനകം വിജയഗോൾ കൂടി നേടി ഗോവയ്ക്കുള്ള മടക്ക ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
𝐀 𝐁𝐀𝐍𝐆𝐄𝐑 𝐈𝐍 𝐊𝐀𝐋𝐎𝐎𝐑! ⚽🎯#KBFCFCG #KBFC #KeralaBlasters pic.twitter.com/GryZAmi1JU
— Kerala Blasters FC (@KeralaBlasters) February 25, 2024
മത്സരത്തിലെ ഏറ്റവും മനോഹരമായ ഗോൾ ഫെഡോർ സെർണിച്ചിന്റെ ബൂട്ടിൽ നിന്നാണ് പിറന്നത്. 88ാം മിനിറ്റിൽ ദിമി നൽകിയ പാസ് സ്വീകരിച്ച് വലത് വിങ്ങിലേക്ക് പന്തുമായി കുതിച്ച ലിത്വാനിയൻ ക്യാപ്റ്റൻ, ഒരു നിമിഷം പോലും പാഴാക്കാതെ സ്റ്റേഡിയത്തെ ആവേശക്കടലാക്കി മഞ്ഞപ്പടയുടെ നാലാം ഗോളും കണ്ടെത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ സമീപകാലത്തെ പ്രകടനങ്ങളിൽ വച്ച് തിരിച്ചുവരവ് കൊണ്ടും പോരാട്ടവീര്യം കൊണ്ടും ഏറ്റവും ഓർത്തിരിക്കുന്നൊരു പ്രകടനമാണ് ഞായറാഴ്ച കണ്ടത്.
𝐋𝐨𝐮𝐝 𝐚𝐧𝐝 𝐏𝐫𝐨𝐮𝐝, 𝐚𝐬 𝐚𝐥𝐰𝐚𝐲𝐬! 📣🟡#KBFCFCG #KBFC #KeralaBlasters pic.twitter.com/PpRLBnhzP4
— Kerala Blasters FC (@KeralaBlasters) February 25, 2024
കഴിഞ്ഞ മത്സരങ്ങളിലെ തുടരൻ തോൽവികളുടെ പാപഭാരമെല്ലാം ഒരൊറ്റ മത്സരം കൊണ്ട് മായ്ച്ചുകളയുന്ന ഇവാൻ വുകോമനോവിച് മാജിക്കിനാണ് കലൂർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. എന്നാലും ആദ്യ പകുതിയിൽ രണ്ടു ഗോളിന് പിന്നിട്ട നിന്ന ശേഷം ഡ്രസ്സിങ് റൂമിലെത്തിയ കളിക്കാർക്ക് ഇവാൻ നൽകിയ മോട്ടിവേഷൻ വാക്കുകൾ എന്താകുമെന്നാണ്, കളിക്ക് ശേഷം ആരാധകരിൽ കൂടുതൽ പേരും അറിയാൻ ആഗ്രഹിച്ചത്. കൂടുതൽ ആത്മവിശ്വാസത്തോടെ പ്ലേ ഓഫ് ഉറപ്പിക്കുക എന്നതാണ് മഞ്ഞപ്പടയുടെ മുന്നിലുള്ള അടുത്ത ലക്ഷ്യം.
Here’s what Captain Lithuania had to say about our performance tonight. 🗣️⚽#KBFCFCG #KBFC #KeralaBlasters pic.twitter.com/vKCuv8bNHo
— Kerala Blasters FC (@KeralaBlasters) February 25, 2024
അതിന് വർധിതവീര്യത്തോടെ എതിർകോട്ടകൾ തകർത്ത് മുന്നേറാൻ ദിമിത്രിയോസിനും സംഘത്തിനും കഴിയേണ്ടതുണ്ട്. ആ കുതിപ്പിന് ഊർജ്ജം പകരുന്നൊരു മത്സരഫലമാണ് ഗോവയ്ക്കെതിരെ നേടിയതെന്ന് അവർക്ക് ആശ്വസിക്കാം. ഇത് പരിക്കേറ്റവരുടെ വെറുമൊരു പടയല്ലെന്നും, ഏത് എതിരാളികളേയും കൊന്നുകൊലവിളിക്കാൻ ശേഷിയുള്ള കൊലകൊമ്പന്മാരുടെ കൂട്ടമാണെന്നും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കും ആശ്വസിക്കാം.