അർജന്റീനൻ ഇതിഹാസ താരമായ ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം 2022 മികച്ച വർഷമായിരുന്നു. ലോകകപ്പ് ഉൾപ്പെടെ മികച്ച നേട്ടങ്ങളാണ് GOATനെ തേടിയെത്തിയത്. എന്നാൽ, ഫ്രഞ്ച് ലീഗ് വണ്ണിലെ ചാമ്പ്യന്മാരായ പി.എസ്.ജിയെ വിട്ട് അമേരിക്കയിലെ മേജർ ലീഗ് സോക്കറിലേക്കെത്തിയ താരത്തിന് അത്ര നല്ലകാലമായിരുന്നില്ല പൊതുവിൽ. സീസണിന്റെ പാതിയിൽ എത്തിയ മെസ്സിക്ക് ടീമിനെ മുന്നോട്ടേക്ക് നയിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല.
കഴിഞ്ഞ സീസണിന്റെ പകുതിയോടെയാണ് മെസ്സി മയാമിയിൽ എത്തിയത്. മെസ്സി അരങ്ങേറുമ്പോൾ ലീഗിൽ 15ാം സ്ഥാനത്തായിരുന്നു ഇന്റർ മയാമി. ലീഗ്സ് കപ്പിൽ മെസ്സിയും സംഘവും മുത്തമിട്ടെങ്കിലും എം.എൽ.എസിൽ കാര്യമായ മുന്നേറ്റം സാധ്യമായില്ല. പിന്നാലെ മെസ്സിക്ക് പരിക്കേറ്റതും ക്ലബിന് തിരിച്ചടിയായി.
Los 1️⃣1️⃣#IMCFvNOB | 📺 #MLSSeasonPass on @AppleTV: https://t.co/EwASrIKCCT pic.twitter.com/xcKFWtrunc
— Inter Miami CF (@InterMiamiCF) February 16, 2024
മേജർ ലീഗ് സോക്കറിന്റെ പുതിയ സീസൺ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നാളെ പുലർച്ചെ 6.30ന് നടക്കുന്ന ലീഗിലെ ആദ്യ മത്സരത്തിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമി റയൽ സാൾട്ട് ലേക്കിനെ നേരിടും. എം.എൽ.എസിന്റെ 29ാം പതിപ്പാണിത്. ഇതാദ്യമായാണ് എം.എൽ.എസിന്റെ തുടക്കത്തിനായി ഫുട്ബോൾ ലോകം മുഴുവൻ കാത്തിരിക്കുന്നത്.
You’ve never seen MLS like this.
Watch every match with #MLSSeasonPass on Apple TV. pic.twitter.com/7fPDd4wrFd— Apple TV (@AppleTV) February 18, 2024
പുതിയ സീസണിലെത്തുമ്പോൾ അർജന്റീനൻ ഇതിഹാസത്തിന് മുന്നിൽ രണ്ട് സുപ്രധാന ദൗത്യങ്ങളാണുള്ളത്. മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിയുടെ മുന്നേറ്റം ഉറപ്പിക്കുക. കോപ്പ അമേരിക്ക ഉൾപ്പെടെയുള്ള ടൂർണമെന്റിന് ടീമിനെ തയ്യാറെടുപ്പിക്കുക. മെസ്സി, ലൂയിസ് സുവാരസ്, സെർജിയോ ബുസ്കെറ്റ്സ്, ജോർഡി ആൽബ തുടങ്ങിയവരടങ്ങുന്ന ‘മിനി ബാഴ്സലോണ’ സഖ്യത്തിന് ഇതിന് കഴിയുമോയെന്ന് കാത്തിരുന്ന് കാണാം.
Read More
- റാഞ്ചി ടെസ്റ്റിൽ ഇംഗ്ലണ്ടിന് ആശ്വാസം; ഇന്ത്യൻ ടീമിൽ നിന്നൊരു സൂപ്പർ താരം കളിക്കില്ല
- IND vs ENG: നാലാം ടെസ്റ്റിൽ ബുമ്രയ്ക്ക് വിശ്രമം; ആരാകും പകരക്കാരൻ?
- യുവ പ്രതിഭകളുടെ നിറഞ്ഞാട്ടത്തിലൂടെ ഇംഗ്ലണ്ടിനെ പൂട്ടിയ ഇന്ത്യൻ വിജയഗാഥ
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്