ഇംഗ്ലണ്ടിനെതിരെ രാജ്‌കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിലെ 434 റൺസിൻ്റെ തകർപ്പൻ വിജയത്തോടെ, അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 2-1 ൻ്റെ ലീഡുമായി ഇന്ത്യ അടുത്ത മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പിലാണ്. മുന്നു മത്സരങ്ങളിലും മിന്നുന്ന ഫോമിൽ തിളങ്ങിയ ജസ്പ്രീത് ബുമ്ര, പരമ്പരയില്‍ ഏറ്റവും കൂടതല്‍ വിക്കറ്റെടുത്ത ബൗളറാണ്.
ജോലിഭാരവും വരാനിരിക്കുന്ന പ്രധാന ടൂർണമെന്റുകളും കണക്കിലെടുത്ത്, റാഞ്ചിയിൽ നടക്കാനിരിക്കുന്ന നാലാം ടെസ്റ്റിൽ ബുമ്രയ്ക്ക് വിശ്രമം അനുവധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിൽ, സീമർ മുഹമ്മദ് സിറാജിന് ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു.
രണ്ടാം ടെസ്റ്റിൽ 9 വിക്കറ്റ് പിഴുത്, ഇന്ത്യൻ കുതിപ്പിന് ശക്തിപകർന്ന ബുമ്രയുടെ, ഒന്നാം ഇന്നിംഗ്സിലെ 45 റൺസ് വിട്ടുകൊടുത്ത് 6 വിക്കറ്റ് നേട്ടം, 106 റൺസിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. പരമ്പരയിൽ 80.5 ഓവർ എറിഞ്ഞ ബുംറ 13.65 ശരാശരിയിൽ 17 വിക്കറ്റ് വീഴ്ത്തി. വരും മത്സരങ്ങളിൽ ബുമ്രയ്ക്ക് വിശ്രമം നൽകാൻ സാധ്യതയുള്ളതിനാൽ, റാഞ്ചിയിലെ പിച്ചിൻ്റെ സ്വഭാവം കണക്കിലെടുത്താവും പകരക്കാരനെ കളത്തിലിറക്കുക.
സിറാജിന്റെ നേത്യത്വത്തിലുള്ള ആക്രമണത്തിന് കുരുത്തു പകരാൻ, ആകാശ് ദീപ് സിങിനെ പരിഗണിക്കാനും സാധ്യതയുണ്ട്. പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ശേഷം തൻ്റെ അരങ്ങേറ്റത്തിനായി ആകാശ് ദീപ് റാഞ്ചി ടെസ്റ്റിൽ സിറാജിനൊപ്പം സീം ഓപ്ഷനായുണ്ടായിരുന്നു. 30 കാരനായ പേസ് ബോളർ മുകേഷ് കുമാറിനെയും ബുമ്രയ്ക്ക് പകരക്കാരനാക്കാൻ സാധ്യതയുണ്ട്. ഇതുവരെ തൻ്റെ മൂന്ന് ടെസ്റ്റുകളിൽ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ലെങ്കിലും, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കഴിവുതെളിയിച്ചിട്ടുള്ള താരത്തിന്റെ വഴിയടയുന്നില്ല.
കുടുംബത്തിലെ പ്രത്യേക സാഹചര്യത്തെതുടർന്ന് 500 വിക്കറ്റ് നേട്ടത്തിനു പിന്നാലെ, മൂന്നാം ടെസ്റ്റിനിടെ വീട്ടിലേക്ക് മടങ്ങിയ അശ്വിൻ അടുത്ത മത്സരങ്ങളിൽ ടീമിനോപ്പം ഉണ്ടാകുമോ എന്നതും വ്യക്തമായിട്ടില്ല.
Read More
- യുവ പ്രതിഭകളുടെ നിറഞ്ഞാട്ടത്തിലൂടെ ഇംഗ്ലണ്ടിനെ പൂട്ടിയ ഇന്ത്യൻ വിജയഗാഥ
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
- വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്