കാര്യങ്ങൾ ലളിതമായി സൂക്ഷിക്കുക എന്നതാണ് രവീന്ദ്ര ജഡേജയുടെ വിജയമന്ത്രം. ഇംഗ്ലണ്ടിൻ്റെ ആക്രമണ ശൈലിയെ നേരിടാൻ ഇന്ത്യൻ ബൗളർമാർക്ക് മുന്നിലുള്ള വഴിയായി അദ്ദേഹം ഇത്തവണയും അത് തന്നെ ആവർത്തിച്ച് പറയുകയാണ് ഇന്ത്യൻ ഓൾറൗണ്ടര്‍. രാജ്‌കോട്ടിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൻ്റെ തലേന്ന് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രവീന്ദ്ര ജഡേജ.
“ഇംഗ്ലണ്ടിന് ആക്രമണാത്മക ശൈലിയുണ്ട്. മുൻകാലങ്ങളിൽ മറ്റു ടീമുകൾക്ക് ഇന്ത്യയിൽ വന്ന് ഈ അവസ്ഥയിൽ കളിക്കുന്നത് എളുപ്പമായിരുന്നില്ല. ആക്രമണാത്മകമായി കളിക്കുന്ന ബാസ്ബോൾ ശൈലിയാണ് ഇംഗ്ലണ്ടിനുള്ളത്. അത് ചിലപ്പോൾ ശരിയാകും, ചിലപ്പോൾ ആകില്ല. പക്ഷേ അതവരുടെ ശൈലിയാണ്. ടീം ഇന്ത്യ നമ്മുടെ പ്ലാൻ ബിയെക്കുറിച്ച് ചിന്തിക്കണം. എന്താണ് നമ്മുടെ ഫീൽഡ്? നമ്മൾ എങ്ങനെ അവരെ കുടുക്കണം. അവർക്ക് റണ്ണുകൾ വിട്ടുകൊടുക്കാൻ ഞങ്ങൾക്കാവില്ല,” ജഡേജ പറഞ്ഞു.
“ഇംഗ്ലണ്ടിൻ്റെ പതിവ് ശൈലി പിന്തുടരാൻ അനുവദിക്കാതിരിക്കുകയും, സ്വന്തം ശക്തിയിൽ വിശ്വസിച്ച് കളിക്കുകയുമാണ് മുന്നിലുള്ള വഴി. അവർ ആ ഷോട്ടുകൾ കളിക്കുമ്പോൾ, ഞാൻ എവിടെയാണ് പന്തെറിയേണ്ടത് എന്ന് നിങ്ങൾക്ക് ചിന്തിക്കാൻ തുടങ്ങാം. അവർ റൺസ് തൂത്തുവാരുമ്പോഴും എൻ്റെ അഭിപ്രായത്തിൽ കാര്യങ്ങൾ പരമാവധി ലളിതമാക്കുക. നമ്മുടെ ശൈലിയിൽ വലിയ മാറ്റമൊന്നും വരുത്തരുത്,” ജഡേജ പറഞ്ഞു.
ആദ്യ ടെസ്റ്റിൽ പരമ്പരാഗതമായ റിവേഴ്സ്, സ്വിച്ച്, ലാപ്, പാഡിൽ സ്കൂപ്പ് എന്നീ സ്വീപ്പ് ഷോട്ടുകൾ ഉപയോഗിച്ച് ഇംഗ്ലണ്ട് ബാറ്റർമാർ ഇന്ത്യൻ സ്പിന്നർമാരെ കണക്കിന് പ്രഹരിച്ചിരുന്നു. ഇന്ത്യൻ സ്പിന്നർമാരെ ഒരു ലൈനിലോ ലെങ്തിലോ മാത്രം പന്തെറിയാൻ അവർ അനുവദിച്ചിരുന്നില്ല. നാളെ രവീന്ദ്ര ജഡേജ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയാൽ അക്സര്‍ പട്ടേലോ കുല്‍ദീപ് യാദവോ ടീമിന് പുറത്തിരിക്കേണ്ടി വരും. 69 ടെസ്റ്റ് മത്സരങ്ങളില്‍ 2,893 റണ്‍സും 280 വിക്കറ്റും രവീന്ദ്ര ജഡേജയുടെ പേരിലുണ്ട്. മൂന്ന് ടെസ്റ്റ് സെഞ്ചുറികളും 12 അഞ്ച് വിക്കറ്റ് നേട്ടവും ജഡേജ സ്വന്തമാക്കിയിട്ടുണ്ട്.
Local lad @imjadeja has a special wish for @ashwinravi99, who is one wicket away from 5⃣0⃣0⃣ Test wickets 😃👌#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/zGn1B8IZrb
— BCCI (@BCCI) February 14, 2024
500 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടത്തിലേക്ക് ഒരു വിക്കറ്റ് മാത്രമകലെയാണ് സഹതാരം രവിചന്ദ്രൻ അശ്വിൻ ഇപ്പോൾ.
Read More
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
- വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്
- “അവർ ഇന്ത്യയെ സമ്മർദ്ദത്തിലാക്കി’; തുറന്നുസമ്മതിച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ്