1. ബെൻ സ്റ്റോക്സ്
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ നായകനായും മധ്യനിര ബാറ്ററുമായ ബെൻ സ്റ്റോക്സ് ആണ് ഏറ്റവുമാദ്യം നൂറാം ടെസ്റ്റ് കളിക്കുന്നത്. ഫെബ്രുവരി 15ന് സ്റ്റോക്സ് തൻ്റെ നൂറാം ടെസ്റ്റ് കളിക്കും. രാജ്കോട്ടിൽ ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റാണ് താരത്തിന്റെ ‘സെഞ്ചുറി ടെസ്റ്റ്’. പരമ്പരയിൽ ഓരോ മത്സരങ്ങൾ വീതം ജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്.
Focused & ready. @adidasUK pic.twitter.com/BEW5VjX6gz
— Ben Stokes (@benstokes38) June 15, 2023
2. രവിചന്ദ്രൻ അശ്വിൻ
ഇന്ത്യൻ സ്പിൻ മജീഷ്യൻ രവിചന്ദ്രൻ അശ്വിൻ 100 ടെസ്റ്റ് മത്സരങ്ങളെന്ന നാഴികക്കല്ലിന് തൊട്ടടുത്താണുള്ളത്. മാർച്ച് ഏഴിന് അശ്വിൻ തൻ്റെ നൂറാം ടെസ്റ്റ് കളിക്കും. ഇംഗ്ലണ്ട് തന്നെയാണ് എതിരാളികൾ. ഹിമാചൽ പ്രദേശിലെ ധർമ്മശാലയിലാണ് അഞ്ചാം ടെസ്റ്റ് നടക്കുന്നത്.
What could be the secret @imjadeja is sharing here🤔🤔 pic.twitter.com/jrcYfDHOlS
— Ashwin 🇮🇳 (@ashwinravi99) December 23, 2023
3. ജോണി ബെയർസ്റ്റോ
ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പർ ബാറ്ററായ ജോണി ബെയർസ്റ്റോ മദ്ധ്യനിരയിലെ നെടുന്തൂണാണ്. മാർച്ച് ഏഴിന് ബെയർസ്റ്റോ തൻ്റെ നൂറാം ടെസ്റ്റ് കളിക്കും. ഇന്ത്യയ്ക്കെതിരെ ഹിമാചൽ പ്രദേശിലെ ധർമ്മശാലയിലാണ് അഞ്ചാം ടെസ്റ്റ് നടക്കുന്നത്.
Well Played Jhony Bairstow 👏#ENGvsIND pic.twitter.com/78OktM3tgo
— umair khan (@ksz399) July 3, 2022
4. കെയ്ൻ വില്യംസൺ
ന്യൂസിലൻഡിന്റെ നായകനും സ്റ്റാർ ബാറ്ററുമാണ് കെയ്ൻ വില്യംസൺ. സീസണിൽ തകർപ്പൻ ഫോമിലാണ് താരമിപ്പോൾ. അടുത്തിടെ ഒരു ടെസ്റ്റ് മത്സരത്തിന്റെ രണ്ടിന്നിംഗ്സിലും വില്യംസൺ സെഞ്ചുറി നേടിയിരുന്നു. മാർച്ച് എട്ടിനാണ് വില്യംസൺ തൻ്റെ നൂറാം ടെസ്റ്റ് കളിക്കുക.
Stokes will play his 100th Test on February 15th.
Ashwin will play his 100th Test on March 7th.
Bairstow will play his 100th Test on March 7th.
Williamson will play his 100th Test on March 8th.
Southee will play his 100th Test on March 8th. pic.twitter.com/0WlJJ8qtqB— Johns. (@CricCrazyJohns) February 13, 2024
5. ടിം സൗത്തി
നായകനും കെയ്ൻ വില്യംസൺ തൻ്റെ നൂറാം ടെസ്റ്റ് കളിക്കുന്ന മാർച്ച് എട്ടിന് മറ്റൊരു കീവീസ് താരം കൂടി തന്റെ നൂറാം ടെസ്റ്റ് കളിക്കും.
Well Played Jhony Bairstow 👏#ENGvsIND pic.twitter.com/78OktM3tgo
— umair khan (@ksz399) July 3, 2022
ന്യൂസിലൻഡിന്റെ സ്റ്റാർ പേസറായ ടിം സൌത്തിയാണ് ഈ നിർണായക നാഴികക്കല്ല് പിന്നിടുന്നത്.