ലോക ഫുട്ബോളിലെ ഇതിഹാസങ്ങളിൽ ഒരാളാണ് അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ ക്രിസ്റ്റ്യാനോ റൊണാൾഡോ. തൻ്റെ വികാരങ്ങളിൽ പെട്ടന്ന് കീഴ്പ്പെടുത്തുന്ന ഒരാളായിരുന്നില്ല ക്രിസ്റ്റ്യാനോ. എന്നാൽ സമീപ വർഷങ്ങളിൽ കളിക്കളത്തിനകത്തെയും, പുറത്തെയും പെരുമാറ്റത്തിൽ താരം വിമർശനം നേരിട്ടിട്ടുണ്ട്. റിയാദ് സീസൺ കപ്പിന് ശേഷം വ്യാഴാഴ്ച രാത്രിയും സാമാനമായ ഒരു സംഭവത്തിൽ ക്രിസ്റ്റ്യാനോ വിമർശിക്കപ്പെട്ടു.
റിയാദ് സീസൺ കപ്പ് ഫൈനലിൽ അൽ നാസറിന് വേണ്ടി കളിച്ച റൊണാൾഡോയ്ക്ക് ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. 2-0 ഗോൾ നിലയിലാണ് അൽ-ഹിലാൻ മത്സരത്തിൽ വിജയിച്ചത്. മത്സരത്തിനുശേഷം, റൊണാൾഡോ ഗ്രൗണ്ട് ടണലിലേക്ക് തിരികെ നടക്കുന്നതിനിടെ, ഒരു ആരാധകൻ അൽ-ഹിലാൽ ജേഴ്സി താരത്തിന് മുന്നിലേക്ക് വലിച്ചെറിയുന്നുണ്ട്. തുടർന്ന് മറ്റൊരു ജഴ്സിയും താരത്തിന്റെ തലയ്ക്ക് സമീപമായി വന്നുവീഴുന്നുണ്ട്.
ഈ ജേഴ്സി എടുത്ത ശേഷം, ആരാധകനോട് അശ്ലീല ആംഗ്യത്തോടെ മറുപടി നൽകുന്ന ക്രിസ്റ്റ്യാനോയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 2022/23 സീസൺ മധ്യത്തിലാണ് റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബിൽ എത്തിയത്.16 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും താരം നേടിയിരുന്നു. ഈ സീസണിൽ, 30 ഗോളുകളും 11 അസിസ്റ്റുകളുമാണ് ക്രിസ്റ്റ്യാനോ ക്ലബ്ബിനായി നേടിയത്.
ننتظر فيه ايقاف على هالحركة المعيبه بحق كورتنا ولالا ! pic.twitter.com/hwj5njM6lF
— ريّان (@OfificaRlay) February 8, 2024
19 മത്സരങ്ങൾ കളിച്ച് പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് അൽ നാസർ. അൽ-ഹിലാലിന് ഏഴ് പോയിൻ്റ് പിന്നിലാണ് അൽ നാസർ.