പരമ്പരയിലെ ആദ്യ മൂന്ന് ഇന്നിംഗ്സുകളിലും പരാജയപ്പെട്ടപ്പോൾ ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ രക്തത്തിനായി ആരാധകർ മുറവിളി കൂട്ടിത്തുടങ്ങിയിരുന്നു. മോശം ഫോമിലുള്ള താരത്തെ ടെസ്റ്റ് ടീമിൽ നിന്ന് പുറത്താക്കണമെന്ന് വിമർശകർ സോഷ്യൽ മീഡിയയിൽ ആവശ്യമുയർത്തി. ഹൈദരാബാദിലെ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ ഗിൽ ആയിരുന്നു ഏറ്റവുമധികം ട്രോൾ ചെയ്യപ്പെട്ട ഇന്ത്യൻ താരം. വിശാഖപട്ടണത്ത് ആദ്യ ഇന്നിംഗ്സിൽ ഗിൽ 34 റൺസെടുത്ത് പുറത്തായപ്പോഴും വിമർശകരാരും വെറുതെയിരുന്നില്ല.
എന്നാൽ വിശാഖപട്ടണത്ത് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീമിന് സുരക്ഷിത തീരത്തണയിച്ച് രക്ഷകനായിരിക്കുകയാണ് ഈ ഇന്ത്യൻ ഓപ്പണർ. 147 പന്തുകളിൽ നിന്ന് 104 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്. 45 റണ്‍സെടുത്ത അക്സർ പട്ടേല്‍ ഗില്ലിന് മികച്ച പിന്തുണ നല്‍കി. ഇംഗ്ലണ്ടിനായി ടോം ഹാർട്ട്ലി നാലും റേഹാന്‍ അഹമ്മദ് മൂന്നും വിക്കറ്റ് നേടി. 143 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 255ന് പുറത്തായി.
It’s Tea on Day of the 2⃣nd #INDvENG Test! #TeamIndia move to 227/6 & lead England by 370 runs.
We will be back for the Third Session soon!
Scorecard ▶️ https://t.co/X85JZGt0EV @IDFCFIRSTBank pic.twitter.com/9mg0zbu3Y2
— BCCI (@BCCI) February 4, 2024
നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ 399 റണ്‍സ് വിജയലക്ഷ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് പൊരുതുകയാണ്. ആദ്യ വിക്കറ്റിൽ 50 റൺസിന്റെ കൂട്ടുകെട്ടാണ് ഇംഗ്ലീഷ് ഓപ്പണർമാർ അടിച്ചെടുത്തത്. ഒടുവില്‍ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 14 ഓവറിൽ 67/1 എന്ന നിലയിലാണ് സന്ദർശകർ. ആദ്യ ടെസ്റ്റിൽ വിജയിച്ച ഇംഗ്ലണ്ട് പരമ്പരയിൽ 1-0ന് മുന്നിലാണ്. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ലണ്ടിനായി സാക് ക്രോളിയും (29) ബെൻ ഡക്കറ്റും (28) ചേർന്നാണ് മികച്ച തുടക്കം സമ്മാനിച്ചത്.
28/0 എന്ന നിലയില്‍ മൂന്നാം ദിനം കളിയാരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ നായകന്‍ രോഹിത് ശർമ്മയെ നഷ്ടമായി. ജെയിംസ് ആന്‍ഡേഴ്സണിന്റെ പന്തില്‍ രോഹിത് (13) ബൗള്‍ഡാവുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ ഇരട്ട സെഞ്ചുറി നേടിയ ജെയ്സ്വാളിനേയും (17) ആന്‍ഡേഴ്സണ്‍ തന്നെ മടക്കി. മോശം ഫോമിലായിരുന്ന ഗില്ലിലേക്കും ശ്രേയസിലേക്കുമാണ് പിന്നീട് ഉത്തരവാദിത്തം എത്തിയത്. കരുതലോടെ തുടങ്ങിയ ഇരുവരും പതിയെ സ്കോറിങ്ങിന് വേഗം കൂട്ടി. കൂറ്റനടിക്ക് ശ്രമിച്ച ശ്രേയസിനെ മികച്ചൊരു ക്യാച്ചിലൂടെ ബെന്‍ സ്റ്റോക്സ് പുറത്താക്കി. 29 റണ്‍സായിരുന്നു ശ്രേയസിന്റെ നേട്ടം. 81 റണ്‍സിന്റെ കൂട്ടുകെട്ടാണ് പിറന്നത്.
Stumps on Day 3 in Vizag 🏟️
England 67/1 in the second-innings, need 332 more to win.
An eventful Day 4 awaits 👌👌
Scorecard ▶️ https://t.co/X85JZGt0EV#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/nbocQX36hB
— BCCI (@BCCI) February 4, 2024
പിന്നീടെത്തിയ രജത് പാട്ടിദാറിനേയും (9) ഇന്ത്യയ്ക്ക് പെട്ടെന്ന് നഷ്ടമായി. പക്ഷേ, ഇരട്ട പ്രഹരത്തില്‍ നിന്ന് ഇന്ത്യയെ കരകയറ്റാന്‍ അക്സറിനും ഗില്ലിനും കഴിഞ്ഞു. ഇംഗ്ലണ്ട് ബൗളർമാർക്ക് അവസരങ്ങള്‍ നല്‍കാതെയായിരുന്നു ഇരുവരും ബാറ്റ് വീശിയത്.
11 ഇന്നിങ്സുകള്‍ക്ക് ശേഷമാണ് ഗില്‍ 50 റണ്‍സിന് മുകളില്‍ സ്കോർ ചെയ്യുന്നത്. താരത്തിന്റെ ടെസ്റ്റ് കരിയർ തുലാസിലായ സാഹചര്യത്തിലാണ് സെഞ്ചുറി ഇന്നിങ്സ്. സെഞ്ചുറിക്ക് പിന്നാലെ തന്നെ ഗില്ലിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. 104 റണ്‍സെടുത്ത ഗില്ലിനെ ഷോയിബ് ബഷീറാണ് പുറത്താക്കിയത്. 89 റണ്‍സ് നീണ്ടുനിന്ന കൂട്ടുകെട്ട് പൊളിക്കാനും ഇംഗ്ലണ്ടിനായി.
Innings Break! #TeamIndia posted 2⃣5⃣5⃣ on the board!
Target for England – 399.
Scorecard ▶️ https://t.co/X85JZGt0EV #INDvENG | @IDFCFIRSTBank pic.twitter.com/Tmoa1iOWRN
— BCCI (@BCCI) February 4, 2024
ഗില്ലിന്റെ വിക്കറ്റ് വീണതിന് ശേഷം ഇന്ത്യന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകർന്നുവീണു. അക്സറിനെ ഹാർട്ട്ലി വിക്കറ്റിന് മുന്നില്‍ കുടുക്കി. അർധ സെഞ്ചുറിക്ക് അഞ്ച് റണ്‍സ് അകലെയാണ് അക്സർ വീണത്. ശ്രീകർ ഭരത് (6), കുല്‍ദീപ് യാദവ് (0), ജസ്പ്രിത് ബുംറ (0) എന്നിവർ വേഗം മടങ്ങി. 29 റണ്‍സെടുത്ത അശ്വിനാണ് ലീഡ് 400ന് അടുത്തെത്തിച്ചത്.
- ‘ഇതാണ് ആ യോർക്കർ;’ മിഡില്‍ സ്റ്റംപ് തെറിപ്പിച്ച് ബുമ്ര മാജിക്ക്
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ