വ്യാഴാഴ്ച രാത്രി നടക്കുന്ന റിയാദ് സീസൺ കപ്പ് മത്സരത്തിൽ ലയണൽ മെസ്സിയും ഇൻ്റർ മയാമിയും സൗദി വമ്പന്മാരായ അൽ നസറിനെ നേരിടാനൊരുങ്ങുകയാണ്. പക്ഷേ ആരാധകർക്ക് നിരാശയേകി ഒരു ദുഃഖവാർത്തയാണ് പുറത്തുവരുന്നത്. നാളെ രാത്രി 11.30ന് നടക്കുന്ന ‘ലാസ്റ്റ് ഡാൻസ്’ മത്സരം അങ്ങനെയാകില്ലെന്നാണ് ലഭിക്കുന്ന വിവരം.
അൽ നസർ നായകനും സെൻട്രൽ സ്ട്രൈക്കറുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കളിക്കാനാകില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. സൗദി പ്രോ ലീഗ് ടീമിനായി കളിക്കാൻ നാളെ താരത്തിന് കഴിയില്ലെന്ന് അദ്ദേഹത്തിൻ്റെ മാനേജർ ലൂയിസ് കാസ്ട്രോ പറഞ്ഞതായി ഗോൾ റിപ്പോർട്ട് ചെയ്തു.
38കാരനായ റൊണാൾഡോയുടെ കാലിലെ പേശികൾക്കാണ് പരിക്കുള്ളത്. അൽ നസറിന്റെ സോഷ്യൽ മീഡിയ പേജുകളിലെല്ലാം നിരാശ പ്രകടിപ്പിച്ച് ആരാധകർ രംഗത്തെത്തി.
നാളത്തെ മത്സരത്തിൽ നായകനെ എങ്ങനെയെങ്കിലും കളിപ്പിക്കണമെന്നാണ് ആവശ്യം. ഫുട്ബോൾ ലോകത്തെ ഇതിഹാസങ്ങളായ ലയണൽ മെസ്സി-ക്രിസ്റ്റ്യാനോ റൊണാൾഡോ പോരാട്ടത്തിന് മാസങ്ങളായി ആരാധകർ കാത്തിരിക്കുകയാണ്.
പി എസ് ജി – സൗദി ഓൾ സ്റ്റാർസ് പ്രദർശന മത്സരത്തിലാണ് ഇരുവരും അവസാനമായി കളിച്ചത്. അന്ന് 4-3ന് മെസ്സിയുടെ സംഘം ജയിച്ചിരുന്നു. അതേസമയം, മെസ്സി നയിക്കുന്ന ഇന്റർ മയാമി കഴിഞ്ഞ തിങ്കളാഴ്ച 4-3ന് അൽ ഹിലാലിനോട് പൊരുതിത്തോറ്റിരുന്നു.
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു