തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ മുംബൈയ്ക്കെതിരായ മൂന്നാം മത്സരത്തിൻ്റെ രണ്ടാം ദിനം 221/5 എന്ന നിലയിൽ ലീഡിലേക്ക് കുതിക്കുകയായിരുന്ന കേരളത്തിന്റെ അടിതെറ്റിച്ചത് മോഹിത് അവസ്തിയെന്ന ഫാസ്റ്റ് ബൌളറായിരുന്നു. അടുത്ത 30 റൺസെടുക്കുമ്പോഴേക്കും കേരളത്തിന്റെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. ഫലമോ നാലു ദിവസത്തെ രഞ്ജി ട്രോഫി മത്സരങ്ങളിൽ ഏറെ നിർണായകമായ ലീഡ് വെറും 7 റൺസകലെ കേരളം കളഞ്ഞുകുളിച്ചു.
ഇന്നലെ രഞ്ജി ട്രോഫിയില്‍ മുംബൈക്കെതിരെ കേരളത്തിനായി ഏകദിന ശൈലിയില്‍ ബാറ്റുവീശിയ സഞ്ജു സാംസണ് അര്‍ധ സെഞ്ചുറിയിലേക്ക് എത്താനായില്ല. മുംബൈയുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 251നെതിരെ കേരളം ഇതോടെ 244 റണ്‍സില്‍ എല്ലാവരും പുറത്തായി. ഏഴ് റണ്‍സിന്‍റെ ലീഡാണ് മുംബൈ നേടിയത്.
65 റണ്‍സ് നേടിയ സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. രോഹന്‍ കുന്നുമ്മല്‍ (56) അര്‍ധ സെഞ്ചുറി നേടി. ക്യാപ്റ്റന്‍ സഞ്ജു സാംസണ് 38 റണ്‍സെടുക്കാനാണ് സാധിച്ചത്. സച്ചിന്‍ ബേബിക്കൊപ്പം 61 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമായിരുന്നു സഞ്ജുവിന്‍റെ പുറത്താകൽ.
അതേസമയം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ധ്രുവ് ജൂരെലിനെ മറികടന്ന് കെ എസ് ഭരത് വിക്കറ്റ് കീപ്പറാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഒന്നാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ സമനില നേടിയപ്പോള്‍, നാലാം ഇന്നിംഗ്സില്‍ 490 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന എ ടീമിനായി ഏഴാമനായിറങ്ങി ഭരത് 165 പന്തില്‍ 15 ഫോറുകളുടെ അടമ്പടിയോടെ 116* റണ്‍സുമായി അവസാന ബോള്‍ വരെ ക്രീസില്‍ നില്‍ക്കുകയായിരുന്നു. ഇതോടെ സഞ്ജു സാംസണ് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇനി കളിക്കാനാകുമോയെന്ന് ഉറപ്പില്ല.
അതേസമയം, ഗോവ-കർണാടക മത്സരത്തിൽ ഒന്നാം ഇന്നിംഗ്‌സില്‍ കർണാടക ഓപ്പണർ ദേവ്‌ദത്ത് പടിക്കൽ തകര്‍പ്പന്‍ സെഞ്ചുറി നേടി. 142 പന്തില്‍ 101 റണ്‍സെടുത്ത് പുറത്തായി. ഗോവയുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോറിനൊപ്പമെത്താന്‍ 84 റണ്‍സ് കൂടി മതി കര്‍ണാടകയ്ക്ക്. സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളും (114), നികിന്‍ ജോസും (1*) ക്രീസില്‍ നില്‍ക്കേ കര്‍ണാടക 56 ഓവറില്‍ 237/2 എന്ന ശക്തമായ നിലയിലാണ്. സച്ചിന്റ മകൻ അർജുൻ ടെണ്ടുൽക്കറുടെ (52) ഫിഫ്റ്റിയുടെ കരുത്തിൽ ഗോവ 321 റൺസെടുത്തിരുന്നു.
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു