ജനുവരി 25ന് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ ഇന്ത്യൻ ടീമിലെ പ്രമുഖരെ കാത്തിരിക്കുന്നത് ചില അപൂർവ്വ നാഴികക്കല്ലുകളാണ്. ഇന്ത്യയുടെ അഭിമാന താരവും സ്പിൻ മജീഷ്യനുമായ രവിചന്ദ്രൻ അശ്വിനെ ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകളെന്ന നേട്ടമാണ് കാത്തിരിക്കുന്നത്. ടെസ്റ്റ് മത്സരങ്ങളിൽ ഇനി 10 വിക്കറ്റുകൾ കൂടിയാണ് അശ്വിന് ഇതിനായി വേണ്ടത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ അശ്വിന് ഇതിനുള്ള സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യൻ ടീമിലെ സൂപ്പർ താരം കിങ് കോഹ്ലിയെ കാത്തും മറ്റൊരു നാഴികക്കല്ല് കാത്തിരിപ്പുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 9000 റൺസെന്ന നേട്ടത്തിലേക്ക് വിരാട് കോഹ്ലിക്ക് 152 റൺസ് കൂടി മതി. ഇന്ത്യൻ പിച്ചുകളിൽ കോഹ്ലിയെ തടയാൻ ഇംഗ്ലീഷ് ബൌളർമാർ വിയർക്കുമെന്നാണ് കരുതപ്പെടുന്നത്.
Montey Panesar suggests Benstokes,
“Play with his [Kohli] ego and get physiologically stuck into him. They should also say things to him like, you guys are chokers when it comes to the final. They should sledge him on those lines because Stokes has won the ODI and T20 WC and… pic.twitter.com/nEzsoP9oqX
— Don Cricket 🏏 (@doncricket_) January 19, 2024
അതേസമയം, ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ പ്രധാന ആയുധം വിരാട് കോഹ്ലി തന്നെയാകുമെന്നാണ് മുൻ ക്യാപ്ടനും ഇതിഹാസ താരവുമായ സുനിൽ ഗവാസ്ക്കർ പറയുന്നത്. “ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ശൈലിക്കുള്ള ഇന്ത്യയുടെ മറുപടി ‘വിരാട്ബോൾ’ ആണ്. താരം മികച്ച ഫോമിലാണുള്ളത്. നിലവിൽ അദ്ദേഹം ബാറ്റ് ചെയ്യുന്ന രീതിയും, ക്രീസിലെ അദ്ദേഹത്തിന്റെ ചലനങ്ങളുമെല്ലാം മികച്ചതാണ്,” ഗവാസ്ക്കർ പറഞ്ഞു.
Virat Kohli on the way to Hyderabad for the first Test Match against England. pic.twitter.com/iLYVHz4aeI
— Virat Kohli Fan Club (@Trend_VKohli) January 21, 2024
അതേസമയം, രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഒന്നാം ടെസ്റ്റിന് മുന്നോടിയായി ഇന്ന് രാവിലെ ഹൈദരാബാദിലെത്തിയിട്ടുണ്ട്. ഇന്ന് മുതൽ ഇന്ത്യൻ താരങ്ങൾ പരിശീലനം ആരംഭിക്കും. 25ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് അഞ്ച് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത്.
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു