അഫ്ഗാനിസ്താനെതിരായ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ കളിക്കില്ല. മൂന്നു മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. യശസ്വി ജയ്‌സ്വാളിന്‍റെ അഭാവത്തില്‍ ശുഭ്‌മാന്‍ ഗില്ല് രോഹിത്തിനൊപ്പം ഒപ്പണിംഗ് ചെയ്യും. സഞ്ജു സാംസണ്‍ ഉള്‍പ്പടെയുള്ള താരങ്ങളെ ഒഴിവാക്കി അടുത്തിടെ ഫോമില്ലായ്മയ്ക്ക് ഏറെ വിമര്‍ശനം കേട്ട ഗില്ലിനെ ടീമിലുൾപ്പെടുത്തിയത് വീണ്ടും വിമർശനങ്ങൾക്ക് കാരണമായേക്കാം.
ബാറ്റര്‍മാരെ പിന്തുണക്കുന്ന മൊഹാലി പിച്ചിലെ ശരാശരി സ്കോർ 183 ആണ്. വിരാട് കോലി പരമ്പരയിലെ ആദ്യ മത്സരത്തിൽ നിന്നു വിട്ടുനിൽക്കുമെന്ന് പരിശീലകനായ ദ്രാവിഡ് പറഞ്ഞിരുന്നു. വിരാടിന്റെ അഭാവം നികത്താനുള്ള കരുത്തുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.
ഇന്ന് കളിക്കുന്ന താരങ്ങൾ
ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍
അഫ്‌ഗാന്‍: റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), റഹ്‌മത്ത് ഷാ, അസ്മത്തുള്ള ഒമര്‍സായ്, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നൈബ്, കരീം ജനാത്, ഫസല്‍ഹഖ് ഫറൂഖി, നവീന്‍ ഉള്‍ ഹഖ്, മുജീബ് ഉര്‍ റഹ്‌മാന്‍.
Read More
- റാഷിദ് ഖാനെ തൂക്കിയടിച്ച് സഞ്ജു ടി20 ലോകകപ്പ് കളിക്കുമോ; രോഹിത് റിട്ടേൺസ്
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
- മോദി ലക്ഷദ്വീപിലെത്തുമ്പോൾ ബിജെപി ലക്ഷ്യം വെക്കുന്നത് 32 സ്ക്വയർ കിലോമീറ്ററിലും വലുതാണ്?