കേപ്ടൗണിൽ നടന്ന ടെസ്റ്റ് മത്സരം ഒന്നര ദിവസത്തിന് ശേഷം വിജയിച്ചതിന് പിന്നാലെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ പിച്ചുകളുടെ നിലവാരത്തെ കുറിച്ച് പ്രതികരണം നടത്തിയിരുന്നു. സ്പിന്നിനോടും ഉപഭൂഖണ്ഡത്തോടും അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ (ഐസിസി) കാണിക്കുന്ന ഇരട്ടത്താപ്പ് ചൂണ്ടിക്കാണിക്കാൻ അദ്ദേഹം ഭയപ്പെട്ടില്ല.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ വളരെക്കാലമായി നേരിടുന്ന ആരോപണ ശരങ്ങളെക്കുറിച്ചാണ് രോഹിത് മുനവച്ച് സംസാരിച്ചത്. പ്രത്യക്ഷത്തിൽ രോഹിത്തിന്റെ വാദങ്ങളെല്ലാം വിശ്വസനീയമായി തോന്നും. ഇന്ത്യൻ നായകന്റെ വാദത്തിന് ശക്തിയുമുണ്ട്. എന്നാൽ അത് വസ്തുതാപരമാണോ എന്ന് ചോദിച്ചാൽ ഒരുപക്ഷേ അല്ലെന്നായിരിക്കാം മറുപടി.
ഇന്ത്യൻ ടീമിന്റെ അവിശ്വസനീയമായ ഹോം റെക്കോർഡിന് ഇന്ത്യൻ പിച്ചുകളെ കുറ്റപ്പെടുത്തിയവരെ രോഹിത് വിമർശിച്ചു. “ഇന്ത്യയിലെ ഒരു ടെസ്റ്റ് മത്സരമാണ് ഇത്തരത്തിൽ രണ്ടാം ദിനത്തിൽ അവസാനിച്ചിരുന്നത് എങ്കിൽ ഇപ്പോൾ ഞങ്ങൾക്ക് എല്ലാ നരകതുല്ല്യമായേനെ. അനുയോജ്യമായ പിച്ചുകൾ തയ്യാറാക്കാൻ ഞങ്ങളെ അനുവദിക്കണം. ആദ്യ ദിവസം തന്നെ പന്ത് തിരിയാൻ തുടങ്ങിയാൽ സന്ദർശക ടീമുകൾ ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കരുത്. ന്യൂലാൻഡ്‌സിൽ ആദ്യ മണിക്കൂർ മുതൽ ഗുഡ് ലെങ്ത്തിൽ നിന്ന് ബാറ്റ്‌സ്മാൻമാർക്ക് നേരെ പന്ത് കുതിച്ചില്ലേ?,” രോഹിത് ചോദിക്കുന്നു.
Captain Rohit Sharma single handedly destroying all the pitch experts of ICC.
Imagine this guy in UPSC interview ! 😭 pic.twitter.com/aifjL9ICQd
— 𝐇𝐲𝐝𝐫𝐨𝐠𝐞𝐧 𝕏 (@ImHydro45) January 5, 2024
“ആദ്യ ദിവസം ഇന്ത്യയിൽ, പിച്ചിൽ പന്ത് ടേൺ ചെയ്യാൻ തുടങ്ങിയാൽ, ആളുകൾ സംസാരിക്കാൻ തുടങ്ങുന്നത് ‘പൊടിപടലങ്ങൾ പാറുന്നു’ എന്നാണ്. നമ്മൾ പോകുന്നിടത്തെല്ലാം നിഷ്പക്ഷത പാലിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഈ മാച്ച് റഫറിമാരിൽ ചിലർ അവർ പിച്ചുകളെ എങ്ങനെ റേറ്റ് ചെയ്യുന്നു എന്നതിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. നിങ്ങൾ നിഷ്പക്ഷത പാലിക്കുക. നിങ്ങൾ ഇത്തരം പിച്ചുകളെയും (ന്യൂലാൻഡ്സ്) മോശമായി വിലയിരുത്താൻ തുടങ്ങുന്നു. നിങ്ങൾ പന്ത് സീം ചെയ്യാനും തിരിയാതിരിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, എന്റെ അഭിപ്രായം അത് തികച്ചും തെറ്റാണെന്നാണ്,” രോഹിത് വ്യക്തമാക്കി.
രോഹിത് ഒരു പ്രധാന കാര്യം അടിവരയിട്ട് പറയുകയായിരുന്നു. കേപ്ടൗണിലെ ഗുഡ് ലെങ്ത് സ്പോട്ടിൽ നിന്ന് പന്ത് പറന്നുയർന്നപ്പോൾ ലോകം നന്നായിരുന്നുവെങ്കിൽ, ഇന്ത്യയിലെ സമാന പ്രദേശങ്ങളിൽ നിന്ന് സ്പിന്നർമാർ പന്ത് അങ്ങനെ ചെയ്യുമ്പോൾ പുരികം ഉയർത്തേണ്ടതില്ല. ആതിഥേയ ടീമിന്റെ ‘അനാവശ്യ നേട്ട’ത്തിൽ നിന്ന് അവരുടെ നേട്ടത്തെ വേർതിരിക്കുന്ന ഒരു നേർത്ത വരയാണിത്. ബുദ്ധിമുട്ടുള്ള പിച്ചും നീതീകരിക്കാനാകാത്ത വിക്കറ്റുകളും ഇതിന്റെ മറ്റൊരു വശമാണ്. ക്രിക്കറ്റ് കഴിവുകളുടെ ഒരു പരീക്ഷണമായി തുടരണം, അല്ലാതെ നിങ്ങൾ എത്ര സമയം വിക്കറ്റിൽ നിൽക്കണമെന്ന് തീരുമാനിക്കുന്ന വിധിയുടെ കളിയല്ല.
🗣️🗣️ We can take a lot of pride from this series.#TeamIndia Captain Rohit Sharma talks about the importance of bouncing back hard and winning their first ever Test in Cape Town 👌👌#SAvIND | @ImRo45 pic.twitter.com/JFB5wr27xs
— BCCI (@BCCI) January 4, 2024
കേപ്ടൗൺ ടെസ്റ്റ് നേരത്തെ അവസാനിച്ചതിന്റെ പ്രധാന ഘടകം ബാറ്റ്സ്മാൻമാരുടെ ക്ഷമയില്ലായ്മയും ബൗൺസിനെ നേരിടാൻ ആവശ്യമായ വൈദഗ്ധ്യത്തിന്റെ കുറവുമാണ്. ഒരു റൺ പോലും ചേർക്കാതെ ആറ് വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക്, കാര്യമായൊന്നും ചെയ്യാനില്ലെങ്കിലും ബാറ്റിംഗ് ഗ്രൂപ്പിന്റെ കൂട്ടായ കഴിവില്ലായ്മയാണ് കൂടുതൽ വെളിവാകുന്നത്.
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
Read More