ഇന്ത്യയുടെ സ്റ്റാർ സ്പിന്നറാണ് രവിചന്ദ്രൻ അശ്വിൻ. അദ്ദേഹത്തെ അനുകരിച്ച് സോഷ്യൽ മീഡിയയുടെ കയ്യടി നേടിയിരിക്കുകയാണ് ടീമിലെ ഒരു സഹതാരം. ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി നടന്ന പരിശീലന സെഷനിടയിലാണ് ഇന്ത്യൻ യുവപേസർ ജസ്പ്രീത് ബുംറ ഈ മിമിക്രി നടത്തിയത്.
അശ്വിനും കോച്ച് രാഹുൽ ദ്രാവിഡും ഈ അനുകരണം നോക്കി നിന്ന് ആസ്വദിക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽ അശ്വിനാകും ബൗൾ ചെയ്യുന്നതെന്ന് തോന്നും. അശ്വിനെ അതേപടി അനുകരിക്കാൻ ബുംറയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് വീഡിയോ കണ്ട ആരാധകർ അഭിപ്രായപ്പെടുന്നത്.
രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ആദ്യ മത്സരം തോറ്റിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യൻ നിരയിൽ കെ എല്‍ രാഹുല്‍, വിരാട് കോഹ്ലി, ജസ്പ്രീത് ബുമ്ര എന്നിവരൊഴികെ മറ്റാർക്കും തിളങ്ങാനായിരുന്നില്ല. ബൗളിംഗ് നിരയിൽ മുഹമ്മദ് സിറാജ്, ഷർദുൽ താക്കൂർ, പ്രസിദ്ധ് കൃഷ്ണ എന്നിവരൊക്കെ കരിയറിലെ മോശം പ്രകടനമാണ് കാഴ്ചവച്ചത്.
Jasprit Bumrah is Ashwin 2.0 😅#TeamIndia #SAvIND #Bumrah #Ashwin #TestCricket #CricketTwitterpic.twitter.com/esf7TDkTP0
— Sujeet Suman (@sujeetsuman1991) January 2, 2024
ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറും വഴി മത്സരം തത്സമയം ഇന്ത്യയില്‍ കാണാം. തെംബ ബാവുമയ്ക്ക് പകരം ഡീൻ എൽഗറാണ് ടീമിനെ നയിക്കുന്നത്. താരത്തിന്റെ വിടവാങ്ങൽ മത്സരമാണിത്. സെഞ്ചൂറിയനിൽ നടന് ആദ്യ ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയിട്ടുണ്ട്.
Read More
- ഹിൻഡൻബർഗ് കേസിൽ അദാനിക്ക് ആശ്വാസം; സെബിക്ക് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
- ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം
- ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി
- പന്നൂൻ വധശ്രമ ഗൂഢാലോചന ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ ബാധിക്കുമോ ? യുഎസുമായുള്ള ബന്ധത്തിന് എന്ത് സംഭവിക്കും?
- ആവേശം ആകാശത്തോളം; ഉയർന്ന് പൊങ്ങി പപ്പാഞ്ഞി, ഈ വർഷം 80 അടി
- ഖത്തറില്‍ മലയാളി ഉള്‍പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി