അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയുടെ ഹിറ്റ്മാനും ക്യാപ്റ്റനുമായി രോഹിത് ശർമ്മയെ ഏറ്റവും കൂടുതൽ തവണ പുറത്താക്കിയ താരമെന്ന അപൂർവ്വ നേട്ടത്തിനുടമയായി ദക്ഷിണാഫ്രിക്കയുടെ സ്റ്റാർ പേസർ കഗീസോ റബാഡ. അന്താരാഷ്ട്ര മത്സരങ്ങളിൽ രോഹിത്തിനെ പത്തിൽ കൂടുതൽ തവണ പുറത്താക്കിയത് മൂന്നേ മൂന്ന് പേസ് ബൌളർമാരാണ്. ശ്രീലങ്കയുടെ എയ്ഞ്ചലോ മാത്യൂസ്, ന്യൂസിലൻഡിന്റെ ടിം സൌത്തി, ദക്ഷിണാഫ്രിക്കയുടെ കഗീസോ റബാഡ എന്നിവരാണ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററെ കൂടുതൽ തവണ പുറത്താക്കിയത്.
എയ്ഞ്ചലോ മാത്യൂസ് പത്ത് തവണയും, സൌത്തി 12 തവണയും ശർമ്മയെ പുറത്താക്കിയപ്പോൾ, റബാഡയുടെ പന്തിൽ 13 തവണയാണ് ഹിറ്റ്മാൻ തോൽവി സമ്മതിച്ചത്. ഓസീസ് സ്പിന്നർ നഥാൻ ലിയോൺ 9 തവണയും, ട്രെന്റ് ബോൾട്ട് എട്ട് തവണയും രോഹിത്തിനെ പവലിയനിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അഞ്ചാം ഓവറിലാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് രോഹിത്തിന്റെ രൂപത്തിൽ വീണത്. കഗീസോ റബാഡോ എറിഞ്ഞ ബൌൺസർ അനാവശ്യമായി ഉയർത്തിയടിക്കാൻ ശ്രമിച്ചാണ് ക്യാപ്റ്റൻ പുറത്തായത്. നാന്ദ്രെ ബർഗറാണ് ബൌണ്ടറി ലൈനിൽ ക്യാച്ചെടുത്തത്. ഈ സമയം രോഹിത്ത് അഞ്ച് റൺസാണ് നേടിയിരുന്നത്.
മാച്ചിൽ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. 24 റൺസെടുക്കുമ്പോഴേക്കും മൂന്ന് വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ജയ്സ്വാളിനെയും (17), ശുഭ്മൻ ഗില്ലിനെയും (2) ദക്ഷിണാഫ്രിക്കയുടെ അരങ്ങേറ്റക്കാരൻ പേസർ നാന്ദ്രെ ബർഗർ പുറത്താക്കി. ഇരുവരെയും വെറീണിയാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്.
Read more Related News
- ചെങ്കടലിൽ ഇന്ത്യൻ കപ്പലിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം; പിന്നിൽ ഹൂതികളെന്ന് അമേരിക്ക
- ‘ഇഷ്ടപ്പെട്ടത് ധരിക്കാം ഇഷ്ടപ്പെട്ടത് കഴിക്കാം’; കർണ്ണാടകയിൽ ഹിജാബ് നിരോധനം പിൻവലിച്ച് സിദ്ദരാമയ്യ
- സംസ്ഥാനത്ത് രണ്ട് മന്ത്രിമാർ രാജിവച്ചു; പുതിയ മന്ത്രിമാർ 29ന് സത്യപ്രതിജ്ഞ ചെയ്യും
- സംസ്ഥാനത്ത് ഒമിക്രോണ്‍ വകഭേദം പടരുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ആരോഗ്യമന്ത്രി