ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായി മലയാളികളുടെ പ്രിയങ്കരനായ സഞ്ജു സാംസൺ തിരുവനന്തപുരത്ത് കഠിനമായ നെറ്റ് പ്രാക്ടീസിങ് നടത്തിയിരുന്നു. ഓരോ തവണ നെറ്റിൽ ഷോട്ടുകൾ പായിക്കുമ്പോഴും അവൻ ഒരു വിജയമന്ത്രം ഉരുവിട്ടു, “സഞ്ജു ഒരു മാച്ച് വിന്നിങ്ങ് ഇന്നിംഗ്സ് കളിക്ക്, ഒരു മാച്ച് വിന്നിങ്ങ് ഇന്നിംഗ്സ് കളിക്ക്”. സ്വയം പ്രചോദിപ്പിക്കാനായിരുന്നു അവന്റെ ശ്രമം. ഏകദിന ലോകകപ്പിൽ കളിക്കാൻ ടീമിലിടം ലഭിക്കാത്തതിൽ സഞ്ജു ഏറെ ദുഃഖിതനായിരുന്നു. ഈ തഴയലിന് ശേഷം, “അതങ്ങനെയാണ്, ഇനിയും മുന്നോട്ടു പോകാനാണ് എന്റെ തീരുമാനം,” എന്നാണ് സഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചത്.
വലിയ തിരിച്ചടികൾക്കൊടുവിൽ സഞ്ജു വി സാംസൺ സ്വയം വിമർശനാത്മകമായി തെറ്റുകൾ തിരിച്ചറിയുകയായിരുന്നു. തനിക്ക് ഇതുവരെയും ഇന്ത്യൻ ടീമിനായി വലിയ സ്കോറുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന യാഥാർത്ഥ്യം ആദ്യം സ്വയം അംഗീകരിക്കുകയാണ് അവൻ ചെയ്തത്. പിന്നാലെയാണ് സ്വന്തം രീതികളെ പരിഷ്ക്കരിക്കാൻ സഞ്ജു പേഴ്സണൽ കോച്ച് എൻ ബിജുമോന്റെ സഹായം തേടിയത്.
തനിക്കൊപ്പം വന്ന ശേഷം ലോകകപ്പ് ടീമിലിടം ലഭിച്ചില്ലെന്ന നഷ്ടബോധം സഞ്ജു അതിവേഗത്തിൽ മറികടന്നുവെന്ന് കോച്ച് ബിജുമോൻ പറയുന്നു. “ക്രിക്കറ്ററെന്ന നിലയിൽ തന്റെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് അവൻ വിഷമിച്ചിരുന്നില്ല. താൻ കടന്നുപോകുന്ന പ്രക്രിയയിൽ മാത്രമേ അവൻ വിശ്വസിച്ചിരുന്നുള്ളൂ,” കോച്ച് പറഞ്ഞു. പിന്നീട് നെറ്റിലും അല്ലാതെയുമൊക്കെ സഞ്ജു സാംസൺ നടത്തിയ കഠിന പരിശീലനങ്ങളും, മാനസികമായി കരുത്ത് നേടാനുള്ള ശ്രമങ്ങളുമാണ് അവന് അനിവാര്യമായ ഘട്ടത്തിൽ കന്നി ഏകദിന സെഞ്ചുറി സമ്മാനിച്ചിരിക്കുന്നത്.
“A really emotional one, so very happy about it.” 💙#SanjuSamson was all smiles after the hard work came to fruition with his maiden ODI ton 💯
Will it be a match-winning one?
Tune-in to the 3rd #SAvIND ODI, LIVE NOW on Star Sports Network#Cricket pic.twitter.com/VXNGYdkXXk
— Star Sports (@StarSportsIndia) December 21, 2023
രണ്ടാം ഏകദിനത്തിൽ 12 റൺസിന് പുറത്തായി ടീം തോൽക്കുന്ന സ്ഥിതി വന്നപ്പോൾ, സഞ്ജുവിന്റെ കരിയറിന് മുകളിലും വലിയ ചോദ്യ ശരങ്ങൾ ഉയർന്നിരുന്നു. എന്നാൽ, കാത്തിരിപ്പിനൊടുവിൽ പരമ്പരയിലെ ജയം നിർണയിക്കുന്ന മൂന്നാം ഏകദിനത്തിൽ 114 പന്തുകളിൽ നിന്ന് 108 റൺസുമായി സഞ്ജു തീപാറിച്ചു. മത്സരം ജയിച്ചതിനൊപ്പം ഇന്ത്യ പരമ്പര നേടി, ഒപ്പം സഞ്ജു ആഗ്രഹിച്ചത് പോലെ തന്നെ അവൻ കളിയിലെ കേമനുമായി മാറി.
തിരുവനന്തപുരത്തെ പ്രീ-സീസൺ തയ്യാറെടുപ്പുകൾക്ക് ശേഷം, സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ ആലപ്പുഴയിലെ ഹൈ പെർഫോമൻസ് സെന്ററിൽ കേരള ടീമിന് ക്യാമ്പ് ഉള്ളതിനാൽ ബിജുമോൻ സഞ്ജുവിനൊപ്പം ഉണ്ടായിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫി സമയത്ത് മുംബൈയിലേക്കും, വിജയ് ഹസാരെ ട്രോഫി സമയത്ത് ബെംഗളൂരുവിലേക്കും സഞ്ജുവിനോടൊപ്പം ബിജുമോനും യാത്ര ചെയ്തിരുന്നു.
Sreesanth appreciates #SanjuSamson
— Nirmal Jyothi (@majornirmal) December 21, 2023
“ഞങ്ങൾ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി ബെംഗളൂരുവിൽ പ്രത്യേകം തയ്യാറെടുപ്പ് നടത്തുകയായിരുന്നു. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) ഞങ്ങൾക്ക് ഒരു നല്ല വിക്കറ്റ് ലഭിച്ചു. അവിടെ ഞങ്ങൾക്ക് ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങൾക്ക് സമാനമായി മികച്ച രീതിയിൽ പരിശീലനം നടത്താനായി. ദക്ഷിണാഫ്രിക്കൻ പിച്ചുകൾ വെല്ലുവിളിയാകുമെന്ന് സഞ്ജുവിന് നേരത്തെ അറിയാമായിരുന്നു. നല്ല ബൌൺസും സീം മൂവ്മെന്റുകളും ലഭിക്കുന്ന ഇത്തരം പിച്ചുകൾ, ഇന്ത്യയിലെ പതിവ് പിച്ചുകളിൽ നിന്ന് വളരെ വ്യത്യാസമുള്ളതുമാണ്. ആ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് അവന്റെ കളിയിലെ ചില വശങ്ങൾ മികച്ചതാക്കാൻ യോജിച്ച ശ്രമം ആവശ്യമായിരുന്നു. കൂടാതെ, ടീമിനെ വിജയത്തിലേക്ക് കൊണ്ടുപോകാൻ കഴിയുന്ന ദൈർഘ്യമേറിയ ഇന്നിംഗ്‌സുകൾ കളിക്കാനുള്ള മാനസിക നിലയിലേക്ക് അദ്ദേഹം പരുവപ്പെട്ടു,” ബിജുമോൻ പറഞ്ഞു.
“വിജയ് ഹസാരെ ട്രോഫിയിൽ, കേരളത്തിന് നേരത്തെ വിക്കറ്റുകൾ നഷ്ടമായതിന് ശേഷം, തന്ത്രപരമായ ചേസിംഗിൽ റെയിൽവേസിനെതിരെ ക്ഷമയോടെ സഞ്ജു കളിച്ചു. സഞ്ജു 139 പന്തിൽ 128 റൺസ് നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. തുടക്കം മുതൽ അതിവേഗം റണ്ണടിക്കുന്നതിന് പകരം ക്രീസിൽ കൂടുതൽ സമയം ചെലവഴിക്കാനും, ഒരു ഇന്നിംഗ്സ് കെട്ടിപ്പടുക്കാനും താൻ തയ്യാറാണെന്ന് അദ്ദേഹം തെളിയിച്ചു.
Sanju Samson has shut the mouth of his haters with this special century.@IamSanjuSamson#SAvsIND #Sanju #SanjuSamson pic.twitter.com/mFKSLYrQWo
— Manoj Tiwari (@ManojTiwariIND) December 21, 2023
നേരത്തെ ഏകദിനത്തിൽ ലോവർ-മിഡിൽ ഓർഡറിൽ സഞ്ജുവിനെ ഉപയോഗിച്ചിരുന്നു എങ്കിലും, നിരവധി മുതിർന്ന താരങ്ങൾ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്ന് പിന്മാറിയതിനാൽ, ഏത് പൊസിഷനിലും അദ്ദേഹം ബാറ്റ് ചെയ്യാൻ സാധ്യതയുണ്ടായിരുന്നു. എല്ലാ സാഹചര്യങ്ങൾക്കും അദ്ദേഹം തയ്യാറായിരുന്നു. ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞതായിരിക്കും. എന്നാൽ, ഇന്നിംഗ്‌സിൽ നങ്കൂരമിടാനും ടീമിനെ വലിയ സ്കോറിലേക്ക് കൊണ്ടുപോകാനുമുള്ള അവസരമാണിത്. വളരെ ശാന്തമായി ബാറ്റ് ചെയ്ത അദ്ദേഹം മധ്യ ഓവറുകളിൽ കുറച്ച് ഡോട്ട് ബോളുകൾ കളിക്കാൻ തയ്യാറായി. അവസാനം, അദ്ദേഹം വേഗത കൂട്ടി. ഒരു ഘട്ടത്തിൽ അസാധ്യതയില്ലെന്ന് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിക്കാൻ ഇത് സഹായിച്ചു,” ബിജുമോൻ പറഞ്ഞു.
സെഞ്ചുറി തികച്ചിട്ടും ഇന്ത്യൻ ടീമിലിടം ഉറപ്പിക്കാനുള്ള മത്സരത്തിൽ സഞ്ജുവിന് വിശ്രമിക്കാൻ കഴിയില്ലെന്ന് ബിജുമോന് നന്നായി അറിയാം. “ഇത്തരം കൂടുതൽ ഇന്നിംഗ്സുകൾക്ക് ഇത് അവന് ചവിട്ടുപടിയാകും. സഞ്ജു കരിയറിന്റെ ഒരു നിർണായക വഴിത്തിരിവിലാണ്. അവന് മുന്നിൽ കരിയറിലെ മികച്ച നാളുകളാണ് കാത്തിരിക്കുന്നത്,” കോച്ച് ബിജുമോൻ പറഞ്ഞു നിർത്തി.
This innings from Sanju Samson in overseas at a very tough condition is gonna be remembered for a very very long time 👏💗!#SanjuSamson #CricketTwitter pic.twitter.com/TE3kayApQa
— Prathisha.P (@prathi_17_18) December 21, 2023
Read More Sports Stories Here
- മെസ്സി ആനന്ദക്കണ്ണീരണിഞ്ഞ ദിനം; അർജന്റീനയുടെ ലോകകപ്പ് നേട്ടത്തിന് ഒരു വയസ്
- സഞ്ജു സാംസണെ ഭാഗ്യം വീണ്ടും കൈവിട്ടു; തിരിച്ചടിയായത് ഈ 5 കാര്യങ്ങൾ
- ലൂണയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി; വിവരങ്ങൾ പുറത്തുവിട്ട് ബ്ലാസ്റ്റേഴ്സ്
- മെസ്സിയുടെ ലോകകപ്പ് ടീഷർട്ടുകൾ റെക്കോർഡ് വിലയ്ക്ക് വിറ്റുപോയി; ലേലത്തിന്റെ വിശദാംശങ്ങൾ അറിയാം
- IPL 2024: നായകന്റെ കുപ്പായത്തിൽ ഹിറ്റ്മാൻ്റെ പൈതൃകം തുടരാൻ പാണ്ഡ്യയ്ക്ക് സാധിക്കുമോ?