ഏറെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സഞ്ജു വി സാംസണിന്റെ മാവും പൂത്തു. ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറി വർഷം എട്ട് പിന്നിട്ടിട്ടും, ഇക്കാലമത്രയും നിർഭാഗ്യങ്ങളുടെ ഭൂതം അദ്ദേഹത്തെ വിടാതെ പിന്തുടർന്നിരുന്നു. ബിസിസിഐ സെലക്ടർമാരുടെ ആഭ്യന്തര പോരുകളും രാഷ്ട്രീയവൈരങ്ങളുമെല്ലാം പുല്ലുവിളക്കാരൻ സഞ്ജു വിശ്വനാഥൻ സാംസണിന്റെ കരിയറിൽ കരിനിഴൽ വീഴ്ത്തി. വിമർശകരും മാധ്യമങ്ങളും സഞ്ജുവിന്റെ കരിയർ അസ്തമിച്ചെന്ന് വിലയിരുത്തുന്ന നിർണായക ഘട്ടത്തിൽ, സൂര്യപ്രഭയോടെ ഉയിർത്തെഴുന്നേൽക്കാൻ മലയാളി താരം കാണിച്ച പോരാട്ടവീര്യത്തിന് ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് നൽകുകയാണ് ആരാധകരും ക്രിക്കറ്റ് ഇതിഹാസങ്ങളും.
- ‘കുട്ടി ക്രിക്കറ്റിൽ അടിച്ചുതകർക്കാൻ മാത്രം കഴിയുന്നൊരു വെടിക്കെട്ട് ബാറ്റർ’ എന്ന് എഴുതിത്തള്ളിയ സഞ്ജു, ബോളണ്ട് പാർക്കിലെ പാൾ ഗ്രൌണ്ടിൽ ഇന്നലെ പുറത്തെടുത്ത ഇന്നിംഗ്സ് സമാനതകളില്ലാത്തതാണ്. ബൌളിങ്ങിനെ അതിരറ്റ് സഹായിക്കുന്ന ദക്ഷിണാഫ്രിക്കൻ സ്ലോ പിച്ചിൽ റൺസ് കണ്ടെത്തുകയെന്നാൽ അതൊരു ബാലികേറാ മലയാണ്. ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു ഇടംപിടിച്ചെന്ന് അറിഞ്ഞതിന് പിന്നാലെ മുൻ ദക്ഷിണാഫ്രിക്കൻ ലെജൻഡറി ബാറ്റർ എബി ഡിവില്ലിയേഴ്സ് പറഞ്ഞത്, “സഞ്ജുവിനെ പോലൊരു താരത്തിന് മാത്രമെ ദക്ഷിണാഫ്രിക്കൻ പിച്ചിൽ തിളങ്ങാനാകൂ. മറ്റുള്ളവരെല്ലാം വിഷമിക്കുന്നത് നമുക്ക് കാണാം,” എന്നാണ്. ഡിവില്ലിയേഴ്സിന്റെ ദീർഘവീക്ഷണം ശരിവച്ച് സഞ്ജുവിന്റെ ബാറ്റ് കാത്തിരിപ്പിനൊടുവിൽ തീതുപ്പി.
Sanju Samson has shut the mouth of his haters with this special century.@IamSanjuSamson#SAvsIND #Sanju #SanjuSamson pic.twitter.com/mFKSLYrQWo
— Manoj Tiwari (@ManojTiwariIND) December 21, 2023
2. ഡൽഹി ഡെയർ ഡെവിൾസിൽ തുടങ്ങി രാജസ്ഥാൻ റോയൽസിലൂടെ ഐപിഎല്ലിൽ ഒരു എമർജിങ് താരമായാണ് സഞ്ജു വി സാംസൺ തുടങ്ങിയത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ വച്ച് ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചുറി നേടിയ ഇന്ത്യൻ താരങ്ങളുടെ എണ്ണം വിരളമാണ്. വിരാട് കോഹ്ലിക്കും സൌരവ് ഗാംഗുലിക്കും ശേഷം ഈ നേട്ടം സ്വന്തമാക്കുന്നത് സഞ്ജു മാത്രമാണ്. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ സംഘം ഇത് രണ്ടാം തവണയാണ് ഒരു ഏകദിന പരമ്പര വിജയിക്കുന്നത്. നേരത്തെ ഇന്ത്യ പരമ്പര നേടുമ്പോൾ വിരാട് കോഹ്ലിയാണ് സഞ്ജു ഇന്നലെ കളിച്ച മൂന്നാമത്തെ പൊസിഷനിൽ കളിച്ചിരുന്നത്. അദ്ദേഹം തന്നെയായിരുന്നു ടീമിന്റെ ക്യാപ്ടനും.
Happy anniversary, Chettan and Charu. To more of your travels, styles and plenty of smiles! 💗😁 pic.twitter.com/5kJSbb9OlJ
— Rajasthan Royals (@rajasthanroyals) December 22, 2023
3. നേരത്തെ തന്നെ സഞ്ജുവിന്റെ ക്ലാസ് മനസിലാക്കാത്തവരായി ആരും ഇന്നില്ലെന്നതാണ് സത്യം. ക്യാപ്ടൻ കെഎൽ രാഹുൽ ഈ പരമ്പരയിലെ രണ്ടാം ഏകദിന മത്സരം മുതൽ സഞ്ജുവിന് നൽകിയ മാനസികമായ പിന്തുണ വലുതാണ്. ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്യാനും വിക്കറ്റ് കീപ്പറാകാനും സാധിക്കാത്ത സഞ്ജുവിന് ചെയ്യാൻ ഒന്നുമുണ്ടായില്ല. രണ്ടാം ഏകദിനത്തിൽ വിക്കറ്റ് കീപ്പിങ്ങ് ഗ്ലൌസ് സഞ്ജുവിന് കൈമാറി ക്യാപ്ടന്റെ റോളിൽ രാഹുൽ ശ്രദ്ധിച്ചെങ്കിലും, ബാറ്റിങ്ങിൽ അവസരം മുതലെടുക്കാൻ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല. മൂന്നാം ഏകദിനത്തിൽ മൂന്നാം നമ്പറിലേക്ക് സഞ്ജുവിന് സ്ഥാനക്കയറ്റം നൽകിയ രാഹുലിന്റെ തീരുമാനമാണ് കളിയുടെ നിർണായക വഴിത്തിരിവായത്.
For his fantastic maiden ODI hundred, Sanju Samson is adjudged the Player of the Match 👏👏#TeamIndia seal the ODI series 2-1 🏆👏
Scorecard ▶️ https://t.co/nSIIL6gzER#SAvIND pic.twitter.com/xCghuDnJNY
— BCCI (@BCCI) December 21, 2023
4. സഞ്ജുവിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ, “ബാറ്റിങ്ങ് ഓർഡറിൽ മുകളിൽ ബാറ്റ് ബാറ്റ് ചെയ്യുന്നത് നിങ്ങൾക്ക് ആ 10-20 അധിക ഡെലിവറികൾ നൽകുന്നു. വിക്കറ്റും ബൗളറുടെ മാനസികാവസ്ഥയും മനസ്സിലാക്കാൻ ഈ ഫോർമാറ്റ് നിങ്ങൾക്ക് കുറച്ച് സമയം നൽകുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചുറി നേട്ടത്തിൽ ഞാൻ അഭിമാനിക്കുന്നു, പ്രത്യേകിച്ച് ഫലം കൂടി കണക്കിലെടുക്കുമ്പോൾ. ഇതിനായി കുറേനാളുകളായി കഠിനാധ്വാനം ചെയ്യുന്നുണ്ടായിരുന്നു. സീനിയേഴ്‌സ് ഇന്ത്യൻ ക്രിക്കറ്റിന്റെ നിലവാരം ഉയർത്തി. ജൂനിയർ താരങ്ങൾക്ക് ഇടയ്ക്ക് വന്ന് കളിക്കുന്നത് അത്ര എളുപ്പമല്ല. ഇടയിൽ യാത്ര ചെയ്യുകയും, 2-3 ദിവസം കൂടുമ്പോൾ കളിക്കുകയും ചെയ്യുന്നു. പക്ഷേ അവർ ജോലി പൂർത്തിയാക്കുന്നുണ്ട്”. ഇന്നലെ മത്സര ശേഷം സഞ്ജു വിശദീകരിച്ചു.
5.
An ODI ton on the South African soil! 🫡
A statement knock by Sanju Samson. 🔥#SanjuSamson #ViratKohli #Cricket #India #SAvIND #Sportskeeda pic.twitter.com/Xf4ehN8AuU
— Sportskeeda (@Sportskeeda) December 21, 2023
Read More Sports Stories Here
- “എന്നത്തേക്കാളും ശക്തനായി തിരിച്ചെത്തും”; തിരിച്ചുവരവിനെ കുറിച്ച് മനസ് തുറന്ന് അഡ്രിയാൻ ലൂണ
- സഞ്ജു സാംസൺ റിട്ടേൺസ്; മലയാളി താരത്തിന്റെ പുതിയ റോൾ ഇതാണ്
- ലൂണയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി; വിവരങ്ങൾ പുറത്തുവിട്ട് ബ്ലാസ്റ്റേഴ്സ്
- മെസ്സിയുടെ ലോകകപ്പ് ടീഷർട്ടുകൾ റെക്കോർഡ് വിലയ്ക്ക് വിറ്റുപോയി; ലേലത്തിന്റെ വിശദാംശങ്ങൾ അറിയാം
- IPL 2024: നായകന്റെ കുപ്പായത്തിൽ ഹിറ്റ്മാൻ്റെ പൈതൃകം തുടരാൻ പാണ്ഡ്യയ്ക്ക് സാധിക്കുമോ?