Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യത; സഞ്ജു സാംസൺ ടീമിൽ തുടരുമോ?

by News Desk
December 19, 2023
in SPORTS
0
ഇന്ത്യൻ-ടീമിൽ-മാറ്റത്തിന്-സാധ്യത;-സഞ്ജു-സാംസൺ-ടീമിൽ-തുടരുമോ?
0
SHARES
23
VIEWS
Share on FacebookShare on TwitterShare on Whatsapp

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കാൻ ഇന്ത്യൻ യുവനിര ഇന്നിറങ്ങും. ദക്ഷിണാഫ്രിക്കയിലെ സെന്റ് ജോര്‍ജ് പാര്‍ക്കിൽ വൈകിട്ട് 4.30നാണ് മത്സരം. ആദ്യ മത്സരം അനായാസം ജയിച്ച ഇന്ത്യയ്ക്ക് ഇന്ന് കാര്യങ്ങൾ അത്ര പന്തിയാകില്ല. മികച്ച ഓൾറൌണ്ടർമാരും വെടിക്കെട്ട് ബാറ്റർമാരും ലോകോത്തര പേസ് നിരയും ഉൾക്കൊള്ളുന്ന ദക്ഷിണാഫ്രിക്ക ഫോമിലേക്കുയർന്നാൽ മത്സരത്തിൽ തീപാറുമെന്നുറപ്പ്.

ജൊഹന്നാസ്ബര്‍ഗിൽ നടന്ന ആദ്യ ഏകദിനത്തിൽ യുവ പേസർമാരായ അർഷ്ദീപ് സിങ്ങിന്റേയും ആവേശ് ഖാന്റേയും തീയുണ്ടകൾക്ക് മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ തുടക്കത്തിലേ തോൽവി സമ്മതിക്കുകയായിരുന്നു. അഞ്ച് വിക്കറ്റുമായി തിളങ്ങിയ അർഷ്ദീപും നാല് വിക്കറ്റെടുത്ത ആവേശ് ഖാനും പ്രോട്ടീസ് ബാറ്റിങ്ങ് നിരയുടെ നട്ടെല്ലൊടിച്ചിരുന്നു. 117 റൺസ് വിജയലക്ഷ്യം 16.4 ഓവറിൽ ഇന്ത്യ മറികടക്കുകയും 8 വിക്കറ്റിന് ജയിക്കുകയും ചെയ്തു. ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തിൽ പുറത്താകാതെ അർധസെഞ്ചുറി (55*) നേടിയ സായ് സുദർശനും,  ശ്രേയസ് അയ്യരും (52) നീലപ്പടയ്ക്ക് അനായാസ ജയം സമ്മാനിച്ചു.

W W W W W! 🔥

A record-breaking spell from #ArshdeepSingh as he becomes the first Indian pacer to claim a fifer in South Africa! 🙌🏻

Tune-in to the 2nd #SAvIND ODI
DEC 19, 4.30 PM | Star Sports Network#Cricket pic.twitter.com/yPObbkgMY1

— Star Sports (@StarSportsIndia) December 17, 2023

അതേസമയം, ടെസ്റ്റ് മത്സരങ്ങൾക്കുള്ള മുന്നൊരുക്കങ്ങൾക്കായി ക്യാമ്പ് വിട്ട ശ്രേയസ് അയ്യർ ഇന്ന് കളിക്കില്ലെന്നാണ് സൂചന. പകരം യുവതാരമായ രജത് പാടിദാറിന് അരങ്ങേറ്റത്തിന് അവസരമൊരുങ്ങുമെന്ന് സൂചനയുണ്ട്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമിൽ തുടരും. നിലവിൽ സഞ്ജു സാംസണെ ബാറ്റിങ്ങ് ഓർഡറിൽ ആറാമനായാണ് കെ എൽ രാഹുൽ പരീക്ഷിച്ചത്. ശ്രേയസ് അയ്യർ കളിച്ചില്ലെങ്കിൽ സഞ്ജുവിന് ഇന്ന് സ്ഥാനക്കയറ്റം ലഭിക്കാനിടയുണ്ട്. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ കേരളത്തിനായി സെഞ്ചുറി നേടിയ സഞ്ജു മികച്ച ഫോമിലാണ്. രാഹുൽ വിക്കറ്റ് കീപ്പറായി തുടരും.

Tomorrow India will play the second ODI in 𝐆𝐪𝐞𝐛𝐞𝐫𝐡𝐚.

We ask #TeamIndia members to spell/pronounce the city’s name. Did they get it right?😀😎 #SAvIND pic.twitter.com/roxHxvuLUP

— BCCI (@BCCI) December 18, 2023

സെന്റ് ജോര്‍ജ് പാര്‍ക്കിലേത് ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ്. ഇതുവരെ ഈ ഗ്രൌണ്ടിൽ നടന്ന ഒറ്റ ഏകദിനത്തിൽ പോലും ടീം സ്കോർ 300 കടന്നിട്ടില്ല. പരമ്പര കൈവിടാതിരിക്കാൻ ദക്ഷിണാഫ്രിക്കൻ ടീം ഇന്ന് ജീവന്മരണപ്പോരിന് ഇറങ്ങുമ്പോൾ മത്സരം ആവേശകരമാകുമെന്ന് ഉറപ്പാണ്. വൈകിട്ട് 4.30 മുതൽ മത്സരം സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും തത്സമയം കാണാനാകും.

ഇന്ത്യന്‍ ടീം – സാധ്യതാ ഇലവന്‍: റുതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദര്‍ശന്‍, രജത് പാടിദാര്‍, തിലക് വര്‍മ്മ, കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് നായര്‍.

Read More Sports Stories Here

  • മെസ്സി ആനന്ദക്കണ്ണീരണിഞ്ഞ ദിനം; അർജന്റീനയുടെ ലോകകപ്പ് നേട്ടത്തിന് ഒരു വയസ്
  • സഞ്ജു സാംസണെ ഭാഗ്യം വീണ്ടും കൈവിട്ടു; തിരിച്ചടിയായത് ഈ 5 കാര്യങ്ങൾ
  • ലൂണയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി; വിവരങ്ങൾ പുറത്തുവിട്ട് ബ്ലാസ്റ്റേഴ്സ്
  • മെസ്സിയുടെ ലോകകപ്പ് ടീഷർട്ടുകൾ റെക്കോർഡ് വിലയ്ക്ക് വിറ്റുപോയി; ലേലത്തിന്റെ വിശദാംശങ്ങൾ അറിയാം
  • IPL 2024: നായകന്റെ കുപ്പായത്തിൽ ഹിറ്റ്മാൻ്റെ പൈതൃകം തുടരാൻ പാണ്ഡ്യയ്ക്ക് സാധിക്കുമോ?
  • സച്ചിന്റെ പത്തിനൊപ്പം ധോണിയുടെ ഏഴാം നമ്പറും ഇനി മൈതാനത്തുണ്ടാകില്ല
  • പ്രായം തളർത്താത്ത പോരാളി; റൊണാൾഡോ ഫാൻസിനൊരു ഹാപ്പി ന്യൂസ്
Previous Post

മെസ്സി ആനന്ദക്കണ്ണീരണിഞ്ഞ ദിനം; അർജന്റീനയുടെ ലോകകപ്പ് നേട്ടത്തിന് ഒരു വയസ്

Next Post

ഫൈനൽ കണ്ടത് ‘റെക്കോർഡ്’ കാഴ്ചക്കാർ; വെളിപ്പെടുത്തലുമായി ഡിസ്നി+ഹോട്‌സ്റ്റാർ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ഫൈനൽ-കണ്ടത്-‘റെക്കോർഡ്’-കാഴ്ചക്കാർ;-വെളിപ്പെടുത്തലുമായി-ഡിസ്നി+ഹോട്‌സ്റ്റാർ

ഫൈനൽ കണ്ടത് 'റെക്കോർഡ്' കാഴ്ചക്കാർ; വെളിപ്പെടുത്തലുമായി ഡിസ്നി+ഹോട്‌സ്റ്റാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.