ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളാണ് മുൻ ഇന്ത്യൻ നായകനായ വിരാട് കോഹ്ലി. ഈ ഫിയർലെസ് ക്രിക്കറ്ററുടെ വരവോടെയാണ് ഇന്ത്യൻ ടീം എത്ര വലിയ സ്കോറും അനായാസം ചേസ് ചെയ്തു ജയിക്കുന്നൊരു നിലയിലേക്ക് വളർന്നത്. സച്ചിന് ശേഷം വൺഡൌൺ പൊസിഷനിൽ ആ റോൾ അതിലേറെ മനോഹരമായി പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
2009ൽ, തന്റെ ആദ്യ ഏകദിന സെഞ്ചുറിയോടെ ശ്രീലങ്കയുടെ റൺമല അദ്ദേഹം ചേസ് ചെയ്തിരുന്നുവെങ്കിലും, തൊട്ടടുത്ത വർഷം ഓസ്‌ട്രേലിയയ്‌ക്കെതിരെ പിരിമുറുക്കമുള്ള ഗെയിമിൽ ഏകദിന സെഞ്ചുറി നേടിയപ്പോഴാണ് കോഹ്ലിയെന്ന ചേസ് മാസ്റ്ററുടെ യഥാർത്ഥ ജനനം. 2010ൽ വിശാഖപട്ടണത്ത് ഓസ്ട്രേലിയക്കെതിരെ 118 റൺസാണ് അദ്ദേഹം അടിച്ചെടുത്തത്.
ഒമ്പതാം ഓവറിൽ 2 വിക്കറ്റിന് 35 എന്ന നിലയിൽ ഇന്ത്യ ആടിയുലയുമ്പോൾ 290 എന്ന ലക്ഷ്യം കടുപ്പമേറിയതായിരുന്നു. എന്നാൽ കോഹ്‌ലിയും യുവരാജ് സിംഗും ആ വെല്ലുവിളി ഏറ്റെടുത്തു. 35-ാം ഓവറിൽ ഇന്ത്യ 118 റൺസിൽ നിൽക്കെ യുവരാജിനെ നഷ്ടമായെങ്കിലും സുരേഷ് റെയ്‌നയ്ക്കൊപ്പം ഇന്ത്യയെ വിജയതീരമണയ്ക്കാൻ കോഹ്‌ലി മാസ്റ്റർ ക്ലാസ് തന്നെ പുറത്തെടുത്തിരുന്നു.
എന്നാൽ, ഇടക്കാലത്ത് 68 മത്സരങ്ങളിൽ ഒരു സെഞ്ചുറി പോലും നേടാനാകാതെ വിഷമിച്ച കോഹ്ലിയേയും നമ്മൾ കണ്ടു. 79 ഇന്നിംഗ്സുകളിൽ ബാറ്റ് വീശിയ കോഹ്ലി 35.47 ശരാശരിയിൽ 2554 റൺസാണ് ആകെ നേടിയത്. അക്കാലത്ത് പലതവണ നൂറിനടുത്ത് വരെയെത്തിയിട്ടും സെഞ്ചുറി നേടാൻ കോഹ്ലിക്ക് കഴിഞ്ഞില്ല.
ഇക്കാലയളവിൽ അദ്ദേഹം 24 തവണ അർധസെഞ്ചുറികൾ നേടിയിരുന്നു. 94 ആണ് ഈ കാലയളവിലെ ഉയർന്ന വ്യക്തിഗത സ്കോർ. എന്നാൽ, ഏകദേശം ഒരു വർഷം മുമ്പാണ് ബംഗ്ലാദേശിനെതിരെ സിക്സറടിച്ച് സെഞ്ചുറി വരൾച്ച കോഹ്ലി മാറ്റിയത്.
68 matches without a ton to 10 centuries in just 55 matches!
What do you name Virat Kohli’s redemption in international cricket? pic.twitter.com/Ma6bvh30nu
— CricTracker (@Cricketracker) December 10, 2023
പിന്നീടിങ്ങോട്ടേക്ക് കോഹ്ലി 10 സെഞ്ചുറിയും 16 ഫിഫ്റ്റിയും അടിച്ചുകൂട്ടി. 62.35 എന്ന തകർപ്പൻ ബാറ്റിങ്ങ് ആവറേജോടെയാണ് കോഹ്ലി ബാറ്റ് വീശിയത്. 55 മത്സരങ്ങളിൽ നിന്ന് 2806 റൺസാണ് താരം സ്വന്തമാക്കിയത്. 186 റൺസായിരുന്നു ഇക്കാലവിലെ ഉയർന്ന സ്കോർ. സ്ട്രൈക്ക് റേറ്റും 71.52ൽ നിന്ന് 87.35 ആയി മെച്ചപ്പെടുത്തിയാണ് കോഹ്ലി തന്റെ ബാറ്റിങ്ങ് വിരുന്നൊരുക്കിയത്.
Read More Sports Stories Here
- ഗോൾവേട്ട തുടർന്ന് റൊണാൾഡോ, പിന്നാലെ അതിമനോഹരമായൊരു അസിസ്റ്റും
- “ഗംഭീർ എന്നെ വാതുവെപ്പുകാരനെന്ന് വിളിച്ചു”; ശ്രീശാന്തിന്റെ പുതിയ വെളിപ്പെടുത്തൽ വീഡിയോ
- സഞ്ജുവിന്റെ സെഞ്ചുറി പാഴായിട്ടില്ല; കേരളത്തിന് ഇനിയും വിജയ് ഹസാരെ ട്രോഫി നേടാം
- കോഹ്ലിക്കൊപ്പം നീല ജഴ്സിയിൽ തിളങ്ങി അനുഷ്ക; വൈറൽ ചിത്രങ്ങൾ കാണാം
- സൂര്യയല്ല, ടി20യിൽ അമ്പരപ്പിക്കുന്ന കുതിപ്പുമായി ഈ ഇന്ത്യൻ വെടിക്കെട്ട് ബാറ്റർ