മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റർ മർലോൺ സാമുവൽസിനെ ആറ് വർഷത്തേക്ക് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിലക്കി ഐസിസി. വിൻഡീസ് മധ്യനിര ബാറ്റർ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന്റെ അഴിമതി വിരുദ്ധ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കടുത്ത അച്ചടക്ക നടപടി നേരിട്ടത്.
ഐസിസി നിയോഗിച്ച അഴിമതി വിരുദ്ധ ട്രിബ്യൂണലാണ് താരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതെന്നും 6 വർഷത്തേക്ക് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിലക്ക് ഏർപ്പെടുത്തുകയാണെന്നും ഐസിസി അറിയിച്ചു. വിലക്ക് 2023 നവംബർ 11 മുതൽ നിലവിൽ വന്നതായും ഐസിസി കൂട്ടിചേർത്തു.
ഇതിനോടകം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടുള്ള താരം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. 18 വർഷ കാലയളവിൽ വെസ്റ്റ് ഇൻഡീസിനായി 300ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മൊത്തം 17 സെഞ്ചുറികളും നേടി. വെസ്റ്റ് ഇൻഡീസിനൊപ്പം 2012, 2016 പതിപ്പുകളിൽ ലോകകപ്പ് നേടിയിരുന്നു. ഈ ലോകകപ്പ് ഫൈനലുകളിൽ ടോപ് സ്‌കോററായിരുന്നു.
The former West Indies player with more than 300 international appearances has had his ban confirmed by the ICC.
Details 👇https://t.co/FCybKZNWxz
— ICC (@ICC) November 23, 2023
ഐസിയുടെ നാല് സുപ്രധാന അഴിമതി വിരുദ്ധച്ചട്ടങ്ങൾ മർലോൺ സാമുവൽ ലംഘിച്ചതായി ഐസിസി എച്ച്ആർ ആൻഡ് ഇന്റഗ്രിറ്റി യൂണിറ്റിന്റെ തലവനായ അലക്‌സ് മാർഷലാണ് പ്രഖ്യാപിച്ചത്. ചട്ടപ്രകാരം നിയുക്ത അഴിമതി വിരുദ്ധ ഉദ്യോഗസ്ഥനോട് ഉപഹാരം കൈപ്പറ്റിയ വിവരം വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടെന്നാണ് ആദ്യ കണ്ടെത്തൽ.
നിയുക്ത അഴിമതി വിരുദ്ധ ഉദ്യോഗസ്ഥന്റെ അന്വേഷണവുമായി സഹകരിക്കുന്നതിലും സാമുവൽസ് പരാജയപ്പെട്ടു. അന്വേഷണത്തിന് പ്രസക്തമായേക്കാവുന്ന വിവരങ്ങൾ മറച്ചുവെച്ചുകൊണ്ട് നിയുക്ത അഴിമതി വിരുദ്ധ ഉദ്യോഗസ്ഥന്റെ അന്വേഷണത്തെ തടസ്സപ്പെടുത്തിയെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്.
Read More Sports Stories Here
- സഞ്ജു സാംസണെ തഴയുന്നതെന്തിനാണ്; സെലക്ടർമാരെ പൊരിച്ച് ശശി തരൂർ
- ക്രിക്കറ്റിൽ പുതിയ നിയമം വരുന്നു; എന്താണ് ‘സ്റ്റോപ്പ് ക്ലോക്ക്’?
- ഗ്യാലറിയിൽ ഏറ്റുമുട്ടി ബ്രസീൽ-അർജന്റീന ഫാൻസ്; കൂളാക്കാൻ ഇടപെട്ട് മെസ്സിയും സഹതാരങ്ങളും, വീഡിയോ
- ലക്ഷ്യം വരാനിരിക്കുന്ന ടി20 ലോകകപ്പ്; കണക്കു തീർക്കാൻ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും