ലോകകപ്പ് ഫൈനലിലെ കണക്കു തീർക്കാൻ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടാനൊരുകയാണ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് രാത്രി 7 മണിക്കാണ് മത്സരം. അതേസമയം, ലോകകപ്പിന് തൊട്ടുപിന്നാലെയെത്തുന്ന അഞ്ച് ടി20 മാച്ചുകളുടെ പരമ്പരയോട് ആരാധകർ എത്രമാത്രം ആവേശത്തോടെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.
അന്താരാഷ്ട്ര ക്രിക്കറ്റ് കലണ്ടറിന്റെ തിരക്കുപിടിച്ച ഷെഡ്യൂൾ ഇങ്ങനെയൊക്കെയാണ് എന്ന് മാത്രം സമാശ്വസിക്കാം. സമാനമായി, കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിന് ശേഷം ജേതാക്കളായ ഇംഗ്ലണ്ടിന് ഓസ്ട്രേലിയയിൽ ഏകദിന പരമ്പര കളിക്കേണ്ടി വന്നിരുന്നു. ആറ് മാസങ്ങൾക്കപ്പുറം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് വേണ്ടി ടീമിനെ സജ്ജമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമിലെ ഏഴ് സീനിയർ താരങ്ങളുമായാണ് ഇന്ത്യൻ യുവനിരയ്ക്ക് മത്സരിക്കേണ്ടി വരുന്നത്.
അഹമ്മദാബാദിൽ കളിച്ച സീനിയർ താരങ്ങളിൽ അധികം പേർക്കും വിശ്രമം അനുവദിച്ചിരിക്കുന്നതിനാൽ യുവതാരനിരയെ ആണ് ഓസീസിനെതിരെ മത്സരിപ്പിക്കുക. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലില്ലാത്തത് ആരാധകര്‍ക്ക് നിരാശയാണ്. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലെ താരങ്ങളെ ഉൾപ്പെടുത്തിയാണ് ഓസീസിനെതിരെ ഇന്ത്യ ടി20 സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്.
സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ നയിക്കുന്നത്. പരിക്ക് കാരണം ഹാര്‍ദിക് പാണ്ഡ്യ കളിക്കുന്നില്ല. സൂര്യയ്ക്ക് പുറമെ പ്രസിദ്ധ് കൃഷ്ണ, ഇഷാന്‍ കിഷന്‍ എന്നിവര്‍ മാത്രമാണ് ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ടീമിലെത്തിയ താരങ്ങള്‍. പരിക്ക് മാറി വാഷിംഗ്‌ടണ്‍ സുന്ദറും അക്‌സര്‍ പട്ടേലും ടീമിലേക്ക് മടങ്ങിയെത്തി. അവസാന രണ്ട് മത്സരങ്ങളില്‍ ശ്രേയസ് അയ്യര്‍ കളിക്കും.
ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പര എവിടെ കാണാം?
അതേസമയം, ലോകകപ്പ് ജയിച്ച ടീമിലെ ഏഴ് താരങ്ങളുമായാണ് ഓസ്ട്രേലിയയുടെ വരവ്. ട്രാവിസ് ഹെഡ്, ഗ്ലെൻ മാക്സ്‍വെൽ, സ്റ്റീവ് സ്മിത്ത്, ഷോണ്‍ ആബട്ട്, ജോഷ് ഇംഗ്ലിസ്, മാര്‍ക്കസ് സ്റ്റോയ്നിസ്, ആദം സാമ്പ എന്നിവർ ഓസീസ് സ്ക്വാഡിലുണ്ട്. മാത്യു വെയ്‌ഡാണ് പരമ്പരയില്‍ ഓസീസിനെ നയിക്കുന്നത്. സ്‌പോര്‍ട്‌സ് 18നും കളേഴ്‌സ് സിനിപ്ലക്‌സും ജിയോ സിനിമയും വഴി ഇന്ത്യ-ഓസീസ് ടി20 പരമ്പര തത്സമയം ആരാധകര്‍ക്ക് കാണാം.
ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ്മ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ്മ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, ശിവം ദുബെ, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, അവേശ് ഖാന്‍, മുകേഷ് കുമാര്‍.
Read More Sports Stories Here
- സഞ്ജു സാംസണെ തഴയുന്നതെന്തിനാണ്; സെലക്ടർമാരെ പൊരിച്ച് ശശി തരൂർ
- ക്രിക്കറ്റിൽ പുതിയ നിയമം വരുന്നു; എന്താണ് ‘സ്റ്റോപ്പ് ക്ലോക്ക്’?
- ഗ്യാലറിയിൽ ഏറ്റുമുട്ടി ബ്രസീൽ-അർജന്റീന ഫാൻസ്; കൂളാക്കാൻ ഇടപെട്ട് മെസ്സിയും സഹതാരങ്ങളും, വീഡിയോ
- കൈവിട്ടു പോയ കപ്പിന് പകരം കൈവരുന്ന കോടികള്‍; ഇന്ത്യന്‍ ടീമിന്‍റെ ലോകകപ്പ് സമ്പാദ്യം ഇങ്ങനെ