Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഫൈനലിന് മുമ്പ് വിരാട് കോഹ്ലിക്ക് അമൂല്യമായ ഒരു സമ്മാനം കൈമാറി ഇതിഹാസം

by NEWS DESK
November 19, 2023
in SPORTS
0
ഫൈനലിന്-മുമ്പ്-വിരാട്-കോഹ്ലിക്ക്-അമൂല്യമായ-ഒരു-സമ്മാനം-കൈമാറി-ഇതിഹാസം
0
SHARES
40
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി വിരാട് കോഹ്ലിക്ക് അമൂല്യമായ ഒരു സമ്മാനം കൈമാറി ഇന്ത്യൻ ക്രിക്കറ്റ് ലെജൻഡ് സച്ചിൻ ടെണ്ടുൽക്കർ. 2011ൽ ഇന്ത്യ വാംഖഡെ സ്റ്റേഡിയത്തിൽ ലോകകപ്പ് നേടിയപ്പോൾ സച്ചിൻ ധരിച്ചിരുന്ന ഭാഗ്യ ജേഴ്സിയാണ് കോഹ്ലിക്ക് കൈമാറിയത്. ബിസിസിഐ കോച്ചിങ്ങ് സ്റ്റാഫുകൾ ചേർന്നാണ് സച്ചിൻ കൈമാറിയ കുറിപ്പും, ഇതിഹാസ താരം ഒപ്പിട്ട ജേഴ്സിയും ഇന്ത്യൻ സൂപ്പർതാരത്തിന് കൈമാറിയത്.

A special occasion & a special pre-match moment 🤗

Sachin Tendulkar 2011 🤝 Virat Kohli 2023

Follow the match ▶️ https://t.co/uVJ2k8mp2V#TeamIndia | #CWC23 | #MenInBlue | #Final | #INDvAUS pic.twitter.com/VWAHkf60LV

— BCCI (@BCCI) November 19, 2023

കഴിഞ്ഞ ദിവസമാണ് സച്ചിൻ ഏകദിന ക്രിക്കറ്റിൽ സ്ഥാപിച്ച ഏറ്റവും കൂടുതൽ സെഞ്ചുറികളുടെ റെക്കോഡ് വിരാട് തകർത്തത്. സച്ചിന് 49ഉം കോഹ്ലിക്ക് 50ഉം സെഞ്ചുറികളാണ് ഇപ്പോൾ ഏകദിന ക്രിക്കറ്റിൽ അവകാശപ്പെടാനുള്ളത്. റെക്കോഡ് തകർത്തതിന് പിന്നാലെ വാംഖഡെ സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ ആരാധകർക്ക് മുന്നിൽ വച്ച് സച്ചിനെ വണങ്ങുന്ന കോഹ്ലിയുടെ ദൃശ്യങ്ങൾ ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു.

സച്ചിന്റെ അപ്രതീക്ഷിത സമ്മാനവും സന്ദേശവും ലഭിച്ച വിരാട് ഏറെ സന്തോഷവാനായാണ് കാണപ്പെട്ടത്. റെക്കോഡ് തകർത്ത ശേഷം കോഹ്ലിയെ സച്ചിൻ കെട്ടിപ്പിടിക്കുന്ന ചിത്രവും സച്ചിന്റെ കയ്യൊപ്പോട് കൂടി ചേർത്തിരുന്നു. 2011ൽ തനിക്ക് കൈവന്ന ഭാഗ്യം 2023ൽ വിരാടിന് കൈവരട്ടെയെന്നായിരുന്നു സച്ചിന്റെ സന്ദേശമെന്നാണ് സൂചന. ബിസിസിഐ ഈ പ്രസന്റേഷന്റ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

ലോകകപ്പ് വേദിയിൽ തന്റെ ഏകദിന സെഞ്ചുറികളുടെ റെക്കോഡ് തകർത്തതിന് പിന്നാലെ സച്ചിൻ ടെണ്ടുൽക്കർ വിരാട് കോഹ്ലിയെ സ്നേഹത്തോടെ വാരിപ്പുണർന്നിരുന്നു. ആദ്യ ഇന്നിംഗ്സിന് ശേഷമുള്ള ഇടവേളയിലാണ് കോഹ്ലിയെ നേരിട്ട് കാണാൻ സച്ചിനെത്തിയത്. ഏകദിന ക്രിക്കറ്റിൽ ഒരു ഇന്ത്യക്കാരൻ തന്റെ റെക്കോഡ് തകർത്തതിൽ അതിയായ സന്തോഷമുണ്ടെന്ന് സച്ചിൻ അന്ന് പറഞ്ഞു.

“എന്റെ സ്വന്തം ഹോം ഗ്രൌണ്ടിൽ, ഇതുപോലൊരു വലിയ വേദിയിൽ, ലോകകപ്പിന്റെ സെമി ഫൈനലിൽ കൂടിയാകുമ്പോൾ അത് നിർവചിക്കാനാകാത്ത ആഹ്ളാദം പകരുന്നു. ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ വെച്ച് ഞാൻ നിങ്ങളെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ, മറ്റ് സഹതാരങ്ങൾ നിങ്ങളെ കൊണ്ട് എന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങണമെന്ന് പറഞ്ഞ് പറ്റിച്ചിരുന്നു. അന്ന് എനിക്ക് ചിരി അടക്കാനായില്ല.

എന്നാൽ താമസിയാതെ, നിങ്ങളുടെ അഭിനിവേശവും കഴിവും കൊണ്ട് നിങ്ങൾ എന്റെ ഹൃദയത്തെ സ്പർശിച്ചു. ആ കുട്ടി ഒരു അതുല്യ പ്രതിഭയായ കളിക്കാരനായി വളർന്നതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്,” സച്ചിൻ നവംബർ 15ന് എക്സിൽ കുറിച്ചു.

 

Previous Post

ഇൻസ്റ്റഗ്രാമിൽ ഫിൽട്ടറുകളുടെ പെരുമഴ

Next Post

2011 ഫൈനലിൽ സച്ചിൻ, ഇന്ന് ഗിൽ; ചരിത്രം ആവർത്തിക്കുമോ?

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
2011-ഫൈനലിൽ-സച്ചിൻ,-ഇന്ന്-ഗിൽ;-ചരിത്രം-ആവർത്തിക്കുമോ?

2011 ഫൈനലിൽ സച്ചിൻ, ഇന്ന് ഗിൽ; ചരിത്രം ആവർത്തിക്കുമോ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.