ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അതിവേഗം അമ്പത് വിക്കറ്റെടുക്കുന്ന താരമെന്ന ലോക റെക്കോഡിനുടമയായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കിന്റെ പേരിലുണ്ടായിരുന്ന ലോക റെക്കോഡാണ് ഷമി പഴങ്കഥയാക്കിയത്. 19 മത്സരങ്ങളിൽ നിന്നാണ് ഷമി 50 വിക്കറ്റെടുത്തതെങ്കിൽ, സ്റ്റാർക്കിന് അമ്പത് ഇരകളിലേക്കെത്താൻ രണ്ട് മത്സരങ്ങൾ അധികം കളിക്കേണ്ടി വന്നു. 19 മാച്ചുകളിൽ നിന്നാണ് ഓസീസ് പേസർ ഈ നേട്ടം സ്വന്തമാക്കിയത്.
മൂന്നാം സ്ഥാനത്ത് ശ്രീലങ്കയുടെ യോർക്കർ കിങ് ലസിത് മലിംഗയാണുള്ളത്. 25 ലോകകപ്പ് മത്സരങ്ങളിൽ നിന്നാണ് മലിംഗ അമ്പത് വിക്കറ്റുകൾ നേടിയത്. നാലാം സ്ഥാനത്തുള്ളത് ഒരു ന്യൂസിലൻഡ് താരമാണ്. ലോകകപ്പിൽ 28 മത്സരങ്ങളിൽ നിന്നാണ് ബോൾട്ട് 50 ബാറ്റർമാരെ പവലിയനിലേക്ക് മടക്കി അയച്ചത്.
അഞ്ചാം സ്ഥാനത്ത് ഓസ്ട്രേലിയയുടെ ഇതിഹാസ പേസ് ബൌളറായ ഗ്ലെൻ മഗ്രാത്ത് ആണ് ഉള്ളത്. 30 ഏകദിന ലോകകപ്പ് മത്സരങ്ങളിൽ നിന്നാണ് മഗ്രാത്ത് പോലും ലോകകപ്പിൽ 50 വിക്കറ്റെടുത്തതെന്ന് ഓർക്കുമ്പോഴാണ് ഷമി സ്വന്തമാക്കിയ നേട്ടത്തിന്റെ മഹത്വം നമുക്ക് മനസിലാകുക.
29th Over: Mohammed Shami drops Kane Williamson
32nd Over: Mohammed Shami gets Kane Williamson👏👏REDEMPTION 👏👏#INDvNZ pic.twitter.com/23Cue54MlF
— CricTracker (@Cricketracker) November 15, 2023
ലോകകപ്പ് സെമി ഫൈനലിൽ ആദ്യം വീണ നാലു വിക്കറ്റുകളും ഷമിയാണ് സ്വന്തമാക്കിയത്. ഡെവോൺ കോൺവേ (13), രചിൻ രവീന്ദ്ര (13), കെയ്ൻ വില്ല്യംസൺ (69), ടോം ലഥാം (0) എന്നിവരെയാണ് ഷമി പുറത്താക്കിയത്. 29ാം ഓവറിൽ ബുംറയുടെ ഓവറിൽ വില്യംസണിന്റെ ക്യാച്ച് വിട്ടുകളഞ്ഞതിന്റെ പ്രായശ്ചിത്തമായി 32ാം ഓവറിൽ കീവീസ് നായകനെ പുറത്താക്കാൻ ഷമിക്ക് സാധിച്ചു.
HISTORY BY SHAMI…….!!!!!! pic.twitter.com/6g80glaanV
— Johns. (@CricCrazyJohns) November 15, 2023
ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബൌളറാണ് ഷമി. ഇതുവരെ 51 വിക്കറ്റുകളാണ് ഷമി സ്വന്തമാക്കിയത്. സഹീർ ഖാൻ (44), ജവഗൽ ശ്രീനാഥ് (44), ജസ്പ്രീത് ബുംറ (35), അനിൽ കുംബ്ലെ (31) എന്നിവരെയാണ് ഷമി പിന്നിലാക്കിയത്.