ബെംഗളൂരു: ഏകദിന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് നെതർലൻഡ്‌സിനെ നേരിടും. ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ഡച്ച് പടയേയും തകർത്ത് തുടർച്ചയായ 9ാം വിജയം ലക്ഷ്യമിട്ടാണ് രോഹിത്തും സംഘവും ഇറങ്ങുന്നത്. ജയിച്ചാൽ ലോകകപ്പിലെ ടീം ഇന്ത്യയുടെ സർവ്വകാല റെക്കോഡായി അത് മാറും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം.
ടൂർണമെന്റിലെ എല്ലാ മത്സരങ്ങളിലും ജയിച്ച നീലപ്പട ഒന്നാം സ്ഥാനക്കാരായി സെമി ഉറപ്പിച്ചിരുന്നു. ന്യൂസിലൻഡാണ് സെമിയിൽ ഇന്ത്യയുടെ എതിരാളി. സമ്മർദ്ദങ്ങൾ ഒന്നുമില്ലാതെയാണ് ഇന്ത്യ ഓറഞ്ച് പടയ്‌ക്കെതിരെ ഇറങ്ങുന്നത്. എങ്കിലും കിവീസിനെതിരായ സെമി പോരാട്ടത്തിന് ടീം സജ്ജമാണെന്ന് ഇന്ത്യയ്ക്ക് ഉറപ്പുവരുത്തേണ്ടത്. ഇതിനോടകം ഒത്തിണക്കം കാണിക്കുന്ന ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയില്ലെന്നാണ് കോച്ച് രാഹുൽ ദ്രാവിഡ് നൽകുന്ന സൂചന.
MatchDay in Bengaluru! 🙌
🆚 Netherlands
🏟️ M Chinnaswamy Stadium
⏰ 2 PM IST
💻 https://t.co/Z3MPyeKtDz#TeamIndia | #CWC23 | #MenInBlue | #INDvNED pic.twitter.com/zr7OIqh2da— BCCI (@BCCI) November 12, 2023
ഏകദിന ക്രിക്കറ്റിലെ ആദ്യ 50ാമത് സെഞ്ചുറി ഇന്നത്തെ മത്സരത്തിൽ പിറക്കുമോയെന്നാണ് ആരാധകർ കാത്തിരിക്കുന്നത്. ആർസിബിയുടെ ഹോം ഗ്രൌണ്ടിൽ ഇന്ന് സെഞ്ചുറി നേടാൻ വിരാട് കോഹ്‌ലിക്ക് സാധിച്ചാല്‍, ഏകദിന ക്രിക്കറ്റിൽ സെഞ്ചുറി റെക്കോര്‍ഡില്‍ സാക്ഷാല്‍ സച്ചിൻ ടെണ്ടുൽക്കറെ മറികടക്കാൻ താരത്തിനാകും. ദക്ഷിണാഫ്രിക്കക്കെതിരായ അവസാന മത്സരത്തിൽ ഏകദിന ക്രിക്കറ്റ് കരിയറിലെ 49ാം സെഞ്ചുറി കോഹ്ലി റെക്കോഡിൽ സച്ചിനൊപ്പമെത്തിയിരുന്നു.
പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയാണ് സ്ഥാനമെങ്കിലും രണ്ട് ജയം സ്വന്തമാക്കാൻ ടൂർണമെന്റിലെ നെതർലൻഡ്സിനായിട്ടുണ്ട്. ഇന്ന് ഇന്ത്യയെ അട്ടിമറിച്ചാൽ സ്കോട്ട് എഡ്വേർഡിനും സംഘത്തിനും ആത്മവിശ്വാസത്തോടെ നാട്ടിലേക്ക് വിമാനം കയറാൻ കഴിയും. വിജയിച്ചാൽ അവസാന സ്ഥാനക്കാരെന്ന ചീത്തപ്പേര് ഒഴിവാക്കുന്നതിനോടൊപ്പം, 2025ലെ ചാമ്പ്യൻസ് ട്രോഫി യോഗ്യതയ്ക്കുള്ള സാധ്യത നിലനിർത്താനുമാകും. ഇന്ത്യയുടെ അപരാജിത കുതിപ്പിന് തടയിടാൻ ഡച്ച് പടയ്ക്ക് കഴിയുമോയെന്നാണ് ആരാധകർ ആവേശത്തോടെ ഉറ്റുനോക്കുന്നത്.
Read More Sports News Here