താൻ ജീവിതത്തിൽ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഇന്നിംഗ്സാണ് ഗ്ലെൻ മാക്സ്‌വെല്ലിന്റെ ഡബിൾ സെഞ്ചുറി പ്രകടനമെന്ന് ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റർ സച്ചിൻ ടെണ്ടുൽക്കർ. കടുത്ത സമ്മർദ്ദഘട്ടത്തിലും മാക്സ്‌വെല്ലിന് മാക്സിമം പ്രകടനം പുറത്തെടുക്കാനായെന്ന് സച്ചിൻ ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്ഥാൻ താരം ഇബ്രാഹിം സർദാനേയും സച്ചിൻ പ്രശംസിച്ചു. “മനോഹരമായ ഇന്നിംഗ്സിലൂടെ അഫ്ഗാനെ മികച്ച സ്കോറിലെത്തിക്കാൻ താരത്തിന് കഴിഞ്ഞു. ഓസ്ട്രേലിയയുടെ ബാറ്റിങ്ങിൽ ആദ്യ 20 ഓവറുകൾ വരെ അഫ്ഗാന് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞു. എന്നാൽ, അവസാന 25 ഓവറിൽ ഗ്ലെൻ മാക്സ്‌വെൽ അവരുടെ ഭാഗ്യജാതകം തിരുത്തിയെഴുതി,” സച്ചിൻ ട്വീറ്റ് ചെയ്തു.
A wonderful knock by @IZadran18 to put Afghanistan in a good position. They started well in the 2nd half and played good cricket for 70 overs but the last 25 overs from @Gmaxi_32 was more than enough to change their fortune.
From Max pressure to Max performance! This has been… pic.twitter.com/M1CBulAgKw
— Sachin Tendulkar (@sachin_rt) November 7, 2023
ഇന്ത്യൻ സൂപ്പർതാരവും ആർസിബിയിൽ മാക്സ് വെല്ലിന്റെ സഹതാരവുമായ വിരാട് കോഹ്ലിയും മാക്സ്‌വെല്ലിനെ അഭിനന്ദിച്ച് രംഗത്തെത്തി. “നിനക്ക് മാത്രമേ ഇത് സാധിക്കൂ, ഫ്രീക്ക്,” കോഹ്ലി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. ലൌ ഇമോജിയും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
അതേസമയം, നിരവധി പേരാണ് ഓസീസ് താരത്തിന്റെ അസാധ്യ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. ഏകദിന ഫോർമാറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്സാണിതെന്ന് മുൻ ക്രിക്കറ്റർ മുഹമ്മദ് കൈഫ് പറഞ്ഞു. “മാക്സ് വെൽ അൺ ഫ്രീക്കിങ് ബിലീവബിൾ” എന്നാണ് ഗൌതം ഗംഭീർ എക്സിൽ കുറിച്ചത്.
Maxwell Creates History
The First Man To score 200 For Australia, Maxi 💥🙏🛐
The Greatest ODI innings 🔥#AUSvsAFG #Maxwellpic.twitter.com/2ADCGuO5ZE— VINEETH𓃵🦖 (@sololoveee) November 8, 2023
മാക്സി ഈ ഷോട്ടുകൾ എങ്ങനെയാണ് കളിച്ചതെന്ന് അറിയാൻ മാച്ച് ഹൈലൈറ്റ്സ് വീണ്ടും കാണുമെന്ന് മുൻ ഓസീസ് താരം ഡാമിയൻ മാർട്ടിൻ എക്സിൽ കുറിച്ചു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്സാണിത്. അദ്ദേഹത്തെ നമിക്കുന്നു. മാക്സ് വെല്ലിന് ഇനി ഇതുപോലെ ഓസീസിനെ ലോകകപ്പ് ഫൈനലിലും വിജയിപ്പിക്കാനാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദിനത്തിൽ ഒരു ഓസ്ട്രേലിയൻ താരത്തിന്റെ ആദ്യ ഡബിൾ സെഞ്ചുറിയാണ് മാക്സ്‌വെൽ ഇന്നലെ സ്വന്തമാക്കിയത്. 2021ൽ ബംഗ്ലാദേശിനെതിരെ ഷെയ്ൻ വാട്സൺ നേടിയ 185 റൺസായിരുന്നു ഇതുവരെയുള്ള ഓസീസ് താരത്തിന്റെ ഉയർന്ന വ്യക്തിഗത സ്കോർ.