എയ്ഞ്ചലോ മാത്യൂസിനെതിരെ ടൈംഡ് ഔട്ട് വിളിക്കാൻ അപ്പീൽ ചെയ്ത ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസന്റെ തീരുമാനത്തെ ചൊല്ലി രണ്ട് ചേരിയിലായി സോഷ്യൽ മീഡിയ. ഷാക്കിബ് ചെയ്തത് ക്രിക്കറ്റിന്റെ സ്പിരിറ്റിന് ചേരുന്നതാണോയെന്നതാണ് ക്രിക്കറ്റ് ആരാധകരുടെ പ്രധാന സംശയം. പിച്ചിലെത്തി ഗാർഡ് സ്വീകരിക്കും മുമ്പാണ് ഹെൽമറ്റിന്റെ ചിൻ സ്ട്രാപ്പിൽ പ്രശ്നമുണ്ടെന്ന് മാത്യൂസ് തിരിച്ചറിയുന്നത്.
ഇതിനിടെ അമ്പയറെ സമീപിച്ച് ടൈംഡ് ഔട്ടിനെക്കുറിച്ച് ഓർമ്മിപ്പിക്കുകയാണ് ഷാക്കിബ് ചെയ്തത്. പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലാക്കിയാണ് അമ്പയർ മാത്യൂസിനോട് പുറത്തു പോകാനാവശ്യപ്പെട്ടത്. ഏറെ നേരം പ്രതിഷേധിച്ചെങ്കിലും, ഒടുവിൽ ഷാക്കിബിനോട് അപ്പീൽ പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. നിരാശനായി ഡഗ് ഔട്ടിലെത്തിയ മാത്യൂസ് ഹെൽമറ്റ് ദേഷ്യത്തോടെ വലിച്ചെറിയുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു.
അതേസമയം, 2014 എയ്ഞ്ചലോ മാത്യൂസ് നായകനായ ലങ്കൻ ടീം ഇംഗ്ലണ്ടിനെ നേരിടുമ്പോൾ ജോസ് ബട്‌ലറിനെതിരെ മങ്കാദിങ്ങിലൂടെ പുറത്താക്കിയതും ഈ സമയത്ത് വലിയ ചർച്ചയാകുന്നുണ്ട്. സേനാനായകെ ആണ് സ്വന്തം ഓവറിൽ രണ്ട് തവണ ക്രീസ് വിട്ടിറങ്ങിയ ബട്‌ലറെ വിവാദമായ മങ്കാദിങ്ങിലൂടെ പുറത്താക്കിയത്. അന്ന് ലങ്കൻ ബൌളറുടെ തീരുമാനത്തിന് അനുകൂലമായി അഭിപ്രായം പറഞ്ഞയാളാണ് എയ്ഞ്ചലോ മാത്യൂസ് എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നണ്ട്. അന്നത്തെ വീഡിയോയും എക്സിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
👀
2014 when Angelo Mathews was Captain, Jos Buttler got Mankad#AngeloMathews #BANvSL pic.twitter.com/vzx2aW7foj— Richard Kettleborough (@RichKettle07) November 6, 2023
ഷാക്കിബ് അൽ ഹസന്റെ മാന്യതയില്ലാത്ത മുൻ പെരുമാറ്റങ്ങളുടെ വീഡിയോകളും ചിലർ ഈ സമയത്ത് പ്രചരിപ്പിക്കുന്നുണ്ട്. അമ്പയർക്കെതിരെ കയർത്ത് സ്റ്റമ്പ് ഊരിയെറിഞ്ഞ് അദ്ദേഹത്തെ ചീത്ത വിളിക്കുന്ന ഷാക്കിബിന്റെ വീഡിയോ ആണിത്. അന്നത്തെ പെരുമാറ്റത്തിന്റെ പേരിൽ ഷാക്കിബിന് വിലക്കും പിഴയും ഐസിസി ചുമത്തിയിരുന്നു.
Shakib Al Hasan ‘s sportsmanship at his best.#SLvsBAN #AngeloMathewspic.twitter.com/Rkx7Mx8Iuf
— Farrago Abdullah Parody (@abdullah_0mar) November 6, 2023
മാന്യന്മാരുടെ കളിയെന്നറിയപ്പെടുന്ന ക്രിക്കറ്റിന്റെ സ്പിരിറ്റിന് ചേരാത്തതാണ് ഇത്തരം നിയമങ്ങളെന്ന് ചിലർ വിമർശിക്കുമ്പോഴും, കളിയുടെ ആവേശം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള കളിക്കാരുടെ പെരുമാറ്റങ്ങളെ നിയന്ത്രിക്കാനാണ് ഇത്തരം ടൈം ഔട്ടുകൾ വെക്കുന്നതെന്നതാണ് റിയാലിറ്റി. മാത്യൂസിന്റെ ഭാഗത്ത് നിന്ന് അലസത ഉണ്ടായെന്നാണ് ആദ്യം വന്ന വാർത്തകൾ. എന്നാൽ, താരം പിച്ചിനെ വണങ്ങി ബാറ്റ് ചെയ്യാൻ പോകുമ്പോഴാണ് ഹെൽമറ്റിന്റെ സ്ട്രാപ്പ് ഊരിപ്പോന്നതറിയുന്നത്. ഒരു കളിക്കാരന്റെ സുരക്ഷയെ കൂടി പരിഗണിച്ച് ഷാക്കിബിന് തീരുമാനം എടുക്കാമായിരുന്നുവെന്നാണ് പ്രധാന വിമർശനം.
Shame on you Shakib Al Hasan👹
Where is the Spirt of Game 🤷♂️
Feel sad for Angelo Mathews☹️#timedout #shakib #SLvsBAN #AngeloMathews #SpiritOfCricket pic.twitter.com/yKAqATpOBB— Sai Patel Appala (@Saiappala45) November 6, 2023
മാത്യൂസിന്റെ പുറത്താകലിൽ പ്രതികരണവുമായി നോൺ സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന ചരിത് അസലങ്ക രംഗത്തെത്തി. “ഇന്ന് സെഞ്ചുറി നേടാനായതിൽ തനിക്ക് സന്തോഷമുണ്ട്. പക്ഷേ മാത്യൂസിന്റെ പുറത്താകലിനെ കുറിച്ചാണ് തനിക്ക് പറയാനുള്ളത്. ക്രിക്കറ്റിന്റെ മാന്യതയ്ക്കെതിരായ പ്രവർത്തിയാണിത്,” അലസങ്ക വിമർശിച്ചു. അതേസമയം, ഷാക്കിബിനെ പിന്തുണച്ച് കളിയിലെ നിയമങ്ങൾ പാലിക്കാൻ താരങ്ങൾ ബാധ്യസ്ഥരാണെന്നും ചിലർ അഭിപ്രായപ്പെട്ടു.
അതേസമയം, രണ്ട് മിനിറ്റെന്ന സമയപരിധിക്കുള്ളിൽ തന്നെ മാത്യൂസ് ക്രീസിലെത്തിയിരുന്നു എന്ന് മാധ്യമങ്ങൾ ടിവി റീപ്ലേകൾ പരിശോധിച്ച് ചൂണ്ടിക്കാട്ടി. അതായത് കൃത്യമായി പറഞ്ഞാൽ ഒരു മിനിറ്റും 50 സെക്കൻഡും മാത്രമേ ക്രീസിലെത്താൻ താരം എടുത്തുള്ളൂവെന്നും ഇക്കൂട്ടർ വാദിക്കുന്നു. എന്നാൽ, രണ്ട് മിനിറ്റിനകം താരം ആദ്യ പന്ത് നേരിട്ടില്ലെന്നാണ് മാച്ച് റഫറിയുടെ വിശദീകരണം.