Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

അമ്പെയ്യാൻ കൈ എന്തിനാ, കാലുകൾ കൊണ്ട് അമ്പരപ്പിച്ച് ശീതൾ ദേവി; അഭിനന്ദനങ്ങളുമായി ചാക്കോച്ചൻ

by News Desk
November 1, 2023
in SPORTS
0
അമ്പെയ്യാൻ-കൈ-എന്തിനാ,-കാലുകൾ-കൊണ്ട്-അമ്പരപ്പിച്ച്-ശീതൾ-ദേവി;-അഭിനന്ദനങ്ങളുമായി-ചാക്കോച്ചൻ
0
SHARES
30
VIEWS
Share on FacebookShare on TwitterShare on Whatsapp

ഏഷ്യൻ പാരാഗെയിംസിൽ അമ്പെയ്ത്തിൽ സ്വർണ്ണം നേടിയ ശീതൾ ദേവി ആരെയും ഒന്ന് അമ്പരപ്പിക്കും. ഇന്ത്യയെ അഭിമാനത്തിന്റെ കൊടുമുടിയിലെത്തിച്ച ജമ്മുകാശ്മീരുകാരിയായ ഈ പതിനാറുകാരിയെ അഭിനന്ദിച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ ഷെയർ ചെയ്ത വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.  ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ശീതൾ ദേവിയുടെ അമ്പെയ്ത്തു വീഡിയോ ചാക്കോച്ചൻ ഷെയർ ചെയ്തിരിക്കുന്നത്.

“നിങ്ങൾക്ക് അമ്പെയ്ത്തിൽ മത്സരിയ്ക്കാൻ കൈ ആവശ്യമാണ്! എങ്കിൽ കണ്ടോളൂ,” എന്നായിരുന്നു വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ. 

അമ്പെയ്യാൻ കൈ ആവശ്യമാണെന്ന മറ്റുള്ളവരുടെ തെറ്റിദ്ധാരണയെ തിരുത്തി കുറിയ്ക്കുക ആണ് ശീതൾ.  കൈയില്ലാതെ അമ്പെയ്ത്ത് മത്സരത്തിൽ, രാജ്യാനന്തര തലത്തിൽ പങ്കെടുക്കുന്ന ആദ്യ വനിത എന്ന ബഹുമതിയും ശീതൾ നേടി.  

നിശ്ചയദാർഡ്യവും ആത്മാഭിമാനവും കലർന്ന ചിരി ശീതളിൽ ദൃശ്യമാണ്. കാല് കൊണ്ട് എയ്ത് നിമിഷനേരം കൊണ്ടാണ് ശീതൾ അമ്പ് ലക്ഷ്യത്തിൽ കൊള്ളിക്കുന്നതും സ്വർണ്ണം നേടുന്നതും.

“എന്റെ മാതാപിതാക്കളും സുഹൃത്തുക്കളും ആണെന്റെ ബലം. എനിയ്ക്ക് കൈ ഇല്ലെന്ന് തിരിച്ചറിയുമ്പോഴുള്ള ആളുകളുടെ പ്രതികരണം ഞാൻ വെറുക്കുന്നു. ഞാൻ സ്പെഷ്യൽ ആണെന്ന് ആണ് ഈ മെഡൽ തെളിയിക്കുന്നത്. ഇത് എന്റേത് മാത്രമല്ല, രാജ്യത്തിന്റെ മുഴുവൻ ആണ്,” ശീതൾ ഇന്ത്യൻ എക്സ്‌പ്രസ്സിനോട് പറഞ്ഞു.

ശീതളിന്റെ പരിശീലകരായ അഭിലാഷ് ചൗധരിയും കുൽദീപും കൈകളില്ലാത്ത ഒരാളെ പരിശീലിപ്പിയ്ക്കുന്നത് ആദ്യമായാണ്. ശീതളിനെ കൊണ്ട് സാധിയ്ക്കുമോ എന്ന സംശയം ആദ്യഘട്ടത്തിൽ നിലനിന്നിരുന്നുവെങ്കിലും 2012ലെ പാരാ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ മാർക്ക് സ്റ്റട്ട് മാന്റെ വീഡിയോ ആണ് പ്രചോദനമായതെന്നാണ് പരിശീലകർ പറയുന്നത്. ഇന്ന് മാർക്കിന്റെ പേരിനൊപ്പം അല്ലെങ്കിൽ അതിനുമുകളിൽ കേൾക്കാവുന്ന പേരായി മാറിയിരിക്കുകയാണ് ശീതൾ.

https://www.instagram.com/reel/CzA3RIArb0C/

2021ൽ ഇന്ത്യൻ ആർമി നടത്തിയ ഒരു ക്യാമ്പിൽ വെച്ചാണ് ശീതൾ സൈനികരുടെ ശ്രദ്ധയാകർഷിയ്ക്കുന്നത്. അങ്ങനെ പതിനൊന്ന് മാസം നീണ്ടു നിന്ന പരിശീലനമാണ് ശീതളിനെ ഈ നേട്ടത്തിലേയ്ക്ക് എത്തിച്ചത്.  

ദിവസവും 50-100 അമ്പുകൾ എയ്തുകൊണ്ടാണ് ശീതളിന്റെ തുടക്കം. പരിശീലനങ്ങൾക്ക് ഒടുവിൽ എണ്ണം 300 ആയി ഉയർന്നു. ആറുമാസത്തിനുശേഷം, സോനെപത്തിൽ നടന്ന പാരാ ഓപ്പൺ നാഷണൽസിൽ വെള്ളി മെഡൽ നേടി. ഓപ്പൺ നാഷണൽസിൽ കഴിവുറ്റ അമ്പെയ്ത്തുകാരോട് മത്സരിച്ചപ്പോൾ ശീതൾ നാലാമതായി ഫിനിഷ് ചെയ്യുകയും ചെയ്യ്തിരുന്നു.

I will never,EVER again complain about petty problems in my life. #SheetalDevi you are a teacher to us all. Please pick any car from our range & we will award it to you & customise it for your use. pic.twitter.com/JU6DOR5iqs

— anand mahindra (@anandmahindra) October 28, 2023

കാലു കൊണ്ട് വിസ്മയം തീർത്ത ശീതളിന് അഭിനന്ദന പ്രവാഹമാണ് എല്ലായിടങ്ങളിൽ നിന്നും. ശീതളിന് സമ്മാന വാഗ്ദാനങ്ങളും നിരവധിയാണ്. ശീതളിന് ഒരു കാർ സമ്മാനമായി നൽകുമെന്ന് വാഹന കമ്പനിയായ മഹീന്ദ്രയുടെ ചെയർമാൻ ആനന്ദ് മഹീന്ദ്ര വാഗ്ദാനം ചെയ്തിരുന്നു. ശീതളിന് ഇഷ്ടപ്പെട്ട കാർ തിരഞ്ഞെടുക്കാമെന്നാണ് ആനന്ദ് ട്വിറ്ററിലൂടെ കുറിച്ചത്.

Previous Post

ഒരു പ്രേതകവിത- അമലു എഴുതിയ കവിത

Next Post

ലോകകപ്പിൽ അജയ്യരായി ഇന്ത്യയുടെ ആറാട്ട്; റെക്കോഡുമായി നീലപ്പടയുടെ ജൈത്രയാത്ര

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ലോകകപ്പിൽ-അജയ്യരായി-ഇന്ത്യയുടെ-ആറാട്ട്;-റെക്കോഡുമായി-നീലപ്പടയുടെ-ജൈത്രയാത്ര

ലോകകപ്പിൽ അജയ്യരായി ഇന്ത്യയുടെ ആറാട്ട്; റെക്കോഡുമായി നീലപ്പടയുടെ ജൈത്രയാത്ര

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.