മനാമ
യുഎഇയില്‍ മൂന്നു മാസത്തെ സന്ദര്‍ശക വിസ നിര്‍ത്തലാക്കിയതായി റിപ്പോര്‍ട്ട്. രാജ്യം സന്ദര്‍ശിക്കുന്നവര്‍ക്ക് 30 അല്ലെങ്കില്‍ 60 ദിവസത്തെ വിസയില്‍ വരാമെന്ന് യാത്രാ ഏജന്‍സികളോട് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) കോൾ സെന്റർ അധികൃതരാണ് അറിയിച്ചത്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പുവരെ ലഭ്യമായിരുന്ന മൂന്നു മാസത്തെ വിസ ഇപ്പോള്‍ ലഭ്യമല്ല. കോവിഡ് സമയത്ത് മൂന്നു മാസത്തെ വിസ വെട്ടിക്കുറച്ചിരുന്നെങ്കിലും മെയ് മുതൽ ലെഷര്‍ വിസയാക്കി വീണ്ടും ലഭ്യമാക്കിയിരുന്നു. എന്നാല്‍, ദുബായില്‍ താമസിക്കുന്നവരുടെ ഫസ്റ്റ് ഡിഗ്രി ബന്ധുക്കള്‍ക്ക് 90 ദിവസത്തെ സന്ദര്‍ശക വിസ ലഭ്യമാകുമെന്നും വിവരമുണ്ട്.