ബംഗളൂരു> പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കർണാടകത്തിൽ പ്രകടനം നടത്തിയ സിപിഐ എം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ പ്രകടനം നടത്തിയ സിപിഐ എം ഐടി ഫ്രൻറ് ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐക്യദാർഢ്യ പ്രകടനത്തിന് പൊലീസ് അനുമതി നൽകിയിരുന്നില്ല.