തിരുവനന്തപുരം> ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ പ്രഥമ ഡയറക്ടറായിരുന്ന ഡോ. പി കെ മോഹൻലാലിന്റെ നിര്യാണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അനുശോചിച്ചു. ആയുർവേദ രംഗത്തെ പ്രശസ്ത ഭിഷഗ്വരനും സാംസ്കാരിക പ്രവർത്തകനുമായിരുന്നു പി കെ മോഹൻലാൽ ആരോഗ്യ, സാസ്കാരിക രംഗത്ത് നൽകിയ സേവനങ്ങൾ മികച്ചതാണെന്ന് ആരോഗ്യമന്ത്രി അനുസ്മരിച്ചു.
‘കേരളത്തിലെ ആയുർവേദ വിദ്യാഭ്യാസം’ എന്ന പുസ്തകമടക്കം നിരവധി കൃതികളുടെ കർത്താവാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.