അലഹബാദ്> സന്തുഷ്ടരല്ലാത്ത ദമ്പതികളെ ഒരുമിച്ച് ജീവിക്കാൻ നിർബന്ധിക്കുന്നത് ക്രൂരതയാണെന്നും പൊതുതാൽപ്പര്യത്തിന് ഹാനികരമാണെന്നും അലഹബാദ് ഹൈക്കോടതി. വിവാഹമോചനത്തിനായി യുവാവ് നല്കിയ ഹര്‍ജി തള്ളിയ ഗാസിയാബാദ് കോടതിയുടെ വിധി റദ്ദാക്കിയാണ് കോടതിയുടെ പരാമര്‍ശം.
10 വര്‍ഷമായി പിരിഞ്ഞു താമസിക്കുന്ന ദമ്പതികള്‍ പരസ്പരം നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചെന്നും യുവതി ഭര്‍ത്താവിനെ പീഡിപ്പിക്കുകയായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സൗമിത്ര ദയാല്‍ സിങ്, അരുണ്‍ കുമാര്‍ സിങ് ദേശ്വാള് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.