മലപ്പുറം > മലപ്പുറം പൂക്കോട്ടുംപാടത്ത് 13കാരനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശികളുടെ മകനായ റഹ്മത്തുള്ളയെയാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൃഷിസ്ഥലത്തു സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റാതാകാമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.