ന്യൂഡൽഹി> കണ്ണൂർ സർവകലാശാല വിസി പുനർനിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി വിധി പറയാൻ മാറ്റി. കക്ഷികളുടെ വാദംകേൾക്കൽ പൂർത്തിയായ സാഹചര്യത്തിൽ കേസ് വിധി പറയാൻ മാറ്റിയതായി ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. യുജിസി ചട്ടങ്ങൾ പാലിച്ചാണ് പുനർനിയമനമെന്ന് കണ്ണൂർ വിസി കോടതിയെ അറിയിച്ചിരുന്നു.