ഐസ്വാള്‍> പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മണിപ്പുര്‍ കലാപത്തേക്കാള്‍ താല്‍പ്പര്യം ഇസ്രയേല്‍ വിഷയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പുരിനെ തകര്‍ത്തത് ബിജെപിയാണ്. ഇപ്പോള്‍ അത് രണ്ട് സംസ്ഥാനമാണ്. കുഞ്ഞുങ്ങളടക്കം കൊല്ലപ്പെടുന്നു. സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. എന്നാല്‍, പ്രധാനമന്ത്രിക്ക് മണിപ്പുര്‍ സന്ദര്‍ശിക്കാന്‍ പോലും തോന്നാത്തത് നാണക്കേടാണെന്നും രാഹുല്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മിസോറമില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം. നവംബര്‍ ഏഴിനാണ് മിസോറമില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.