കൊച്ചി> കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണപുരോഗതി റിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുൻ ജീവനക്കാരനായ തൃശൂർ പൊറത്തശേരി സ്വദേശി എം വി സുരേഷ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. ഇത് പിന്നീട് പരിഗണിക്കാനായി മാറ്റി.















