ന്യൂഡൽഹി > സ്വവർഗ വിവാഹങ്ങളുടെ നിയമസാധുത സംബന്ധിച്ച ഹർജിയിൽ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ചാണ് രാവിലെ പത്തരയ്ക്ക് വിധി പറയുക.
മേയ് 11ന് കേസ് വിധി പറയാനായി മാറ്റിയിരുന്നു. വിഷയത്തിൽ കോടതി കേന്ദ്ര സർക്കാറിനോട് അഭിപ്രായം തേടിയിരുന്നു. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെതിരായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.