കോഴിക്കോട് > പിആർ വിദഗ്ധരെ കെപിസിസി യോഗത്തിൽ യോഗത്തിൽ പങ്കെടുപ്പിച്ചത് പാർടി പദവിയും ചുമതലകളും അറിയാനെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. രാജ്യത്തെയാകെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞർ പിആർ ഏജൻസിയാണെന്നും താരിഖ് അൻവർ പറഞ്ഞു. അവരുടെ ശുപാർശകൾ പരിശോധിക്കും –- വാർത്താസമ്മേളനത്തിൽ താരീഖ് അൻവർ പറഞ്ഞു.
കോൺഗ്രസും സഖ്യവും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടത്തും. തെരഞ്ഞെടുപ്പിന് മുമ്പ് ‘സിഎഎ’ നിയമം പാർലമെന്റിൽ വന്നാൽ എന്തുചെയ്യണമെന്ന് വർക്കിങ് കമ്മിറ്റി ആലോചിച്ച് തീരുമാനിക്കും. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്നാണ് പ്രതീക്ഷ. മറ്റ് സിറ്റിങ് എംപിമാർ മത്സരിക്കുന്നത് പാർടി തീരുമാനിക്കും. ഉത്തരേന്ത്യയിൽ കോൺഗ്രസിന് മൃദുഹിന്ദുത്വ സമീപനമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം നടത്തിയ പ്രസ്താവന തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.